കാഞ്ഞങ്ങാട്: എന്ത് പ്രതിസന്ധിയുണ്ടായാലും കെ.എസ്.ആര്‍.ടി.സി ഓടിക്കുക തന്നെ ചെയ്യുമെന്ന് വൈദ്യുതി-ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ആര്‍.ടി കാഞ്ഞങ്ങാട് സബ് ഡിപ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണില്ലെങ്കിലെ കാഴ്ചയുടെ വിലയറിയൂ. കെ.എസ്.ആര്‍.ടി.സി ഇല്ലാതായാലേ ജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ വില മനസിലാകൂവെന്ന് മന്ത്രിപറഞ്ഞു.
80 കോടിയാണ് മാസാന്ത്യ നഷ്ടം. അതുകൊണ്ട് ബസ് സര്‍വീസ് മുടക്കില്ല. കൂട്ടായ്മയുടെ മാതൃകയാണ് കാഞ്ഞങ്ങാട് ഡിപ്പോ. ലോക്സഭാംഗം പി. കരുണാകരന്‍ 30.9 ലക്ഷം, രാജ്യസഭാംഗം എം.പി. അച്യുതന്‍ 25 ലക്ഷം, മുന്‍എം.എല്‍.എ പള്ളിപ്രം ബാലന്‍ 25 ലക്ഷം, കെ.എസ്.ആര്‍.ടി.സി 73 ലക്ഷം എന്നിങ്ങനെ ചെലവഴിച്ചാണ് ഡിപ്പോ പൂര്‍ത്തിയാക്കിയത് എന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ആര്‍.ഇന്ദു റിപോര്‍ട്ട് അവതരിപ്പിച്ചു. പി.കരുണാകരന്‍ എംപി. സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.അച്യൂതന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, മുന്‍. എം.എല്‍.എ.പള്ളിപ്രം ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു. പള്ളിപ്രം ബാലന് മന്ത്രി ഉപഹാരം സമ്മാനിച്ചു. കെ.എസ്.ആര്‍.ടി.സി. ജനറല്‍ മാനേജര്‍ ജി.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ കാഞ്ഞങ്ങാട് ഡിപ്പോയുടെ ഉദ്ഘാടനം നാടിന് ഉത്സവാന്തരീക്ഷം പകര്‍ന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment