നെടുമ്പാശേരി: താലികെട്ടാനൊരുമ്പെട്ട വരന്‍െറ കൈതട്ടി മാറ്റി വധു കാമുകനെ താലികെട്ടാന്‍ നിര്‍ബന്ധിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത ക്ഷേത്രത്തിലാണ് സംഭവം. വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം താല്‍ക്കാലിക ജീവനക്കാരിയായ നായത്തോട് സ്വദേശിനിയാണ് വിവാഹ വേദിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. താലികെട്ടല്‍ ചടങ്ങ് നടക്കുമ്പോള്‍ യുവതി പൊടുന്നനെ പന്തലില്‍ നിന്നെഴുന്നേറ്റ് വരനോട് താലി കാമുകന്‍െറ കൈയില്‍ കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൊരട്ടി സ്വദേശിയായ യുവാവുമായുള്ള വിവാഹ ചടങ്ങിനിടെയാണ് സംഭവം. ഇതോടെ വിവാഹത്തിനെത്തിയവര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. നെടുമ്പാശേരി പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. വരന്‍െറ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും കാമുകനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിക്കാനും തീരുമാനമായി. നാട്ടില്‍ നിന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി വിവാഹ തീയതി ഉറപ്പിക്കാമെന്ന് എമിഗ്രേഷന്‍ എസ്.ഐ ഉറപ്പ് നല്‍കി. വിമാനത്താവളത്തില്‍ ജോലിക്ക് ചേര്‍ന്ന ശേഷം ആന്ധ്ര സ്വദേശിയായ എമിഗ്രേഷന്‍ എസ്.ഐയുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. വീട്ടുകാര്‍ നേരത്തേ കൊരട്ടി സ്വദേശിയുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവാഹം വേണ്ടെന്നുവെച്ച് കൂടെ ജീവിക്കാമെന്ന് എമിഗ്രേഷന്‍ എസ്.ഐയോട് യുവതി അഭ്യര്‍ഥിച്ചുവെങ്കിലും നിരുത്സാഹപ്പെടുത്തി. തുടര്‍ന്ന് വിവാഹത്തിനെത്തി അനുഗ്രഹിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇങ്ങനെ എമിഗ്രേഷന്‍ എസ്.ഐ വിവാഹത്തിനെത്തിയപ്പോഴാണ് യുവതി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് കാമുകനെ വരിക്കാന്‍ ശ്രമിച്ചത്.
സംഭവത്തെ കുറിച്ച് കേന്ദ്ര ഇന്‍റിലിജന്‍സ് വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്. എമിഗ്രേഷന്‍ എസ്.ഐക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment