ചൊവ്വാഴ്ച ഉച്ചയോടെ മാതാവ് ബീഫാത്വിമയെ മംഗലാപുരം ആശുപത്രിയിലേക്ക് ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് തൊക്കോട്ട് വെച്ച് നവാസിന് അസ്വസ്ഥത അനുഭവപ്പെട്ടത്. കാര്‍ റോഡരികില്‍ നിര്‍ത്തിയ ശേഷം മാതാവിനൊട് വെള്ളം വാങ്ങികുടിച്ച നവാസ് ഉടന്‍ തന്നെ തളര്‍ന്ന് വീഴുകയായിരുന്നു. മാതാവിന്റെ നിലവിളി കേട്ട് വഴിയാത്രക്കാരും മറ്റും ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തളങ്കര ഖാസിലൈനിലെ മാതാവിന്റെ വീട്ടിലെത്തിച്ചു. ഖത്തറിലുള്ള പിതാവ് ബുധനാഴ്ച രാവിലെ നാട്ടിലെത്തിയ ശേഷം ഉച്ചയോടെ തളങ്കര മാലിക് ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സഹോദരങ്ങള്‍: അന്‍വര്‍ (ഖത്തര്‍), നിഷാദ് (വിദ്യാര്‍ത്ഥി, (ബംഗളൂരു), നുസാരി(ബി.ഡി.എസ് വിദ്യാര്‍ത്ഥി, മംഗലാപുരം), നിഹാല്‍ (വിദ്യാര്‍ത്ഥി, ചിന്മയ കാസര്‍കോട്).
Keywords: MalabarFlash, Kerala, Kasaragod, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malabar news, Kasaragodnews
No comments:
Post a Comment