Latest News

ഫസല്‍ വധം: കാരായി ചന്ദ്രശേഖരന് ഇടക്കാല ജാമ്യം

കൊച്ചി: ഫസല്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രാദേശികനേതാവ് കാരായി ചന്ദ്രശേഖരന് ഇടക്കാല ജാമ്യം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് മൂന്നുദിവസത്തെ ജാമ്യം ചന്ദ്രശേഖരന് അനുവദിക്കുകയായിരുന്നു. എറണാകുളത്തെ സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബുധനാഴ്ചമുതല്‍ മൂന്നുദിവസത്തേക്ക് കര്‍ശനവ്യവസ്ഥകളോടെയാണ് ജാമ്യം
തലശേരിയില്‍ 2006 ഒക്‌ടോബര്‍ 22 ന് എന്‍ഡിഎഫ് പ്രാദേശിക നേതാവ് മുഹമ്മദ് ഫസല്‍ വെട്ടേറ്റുകൊല്ലപ്പെട്ട കേസിലാണ് കാരായി ചന്ദ്രശേഖരനടക്കമുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായത്. കേസ് ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് കേസ് സിബിഐ അന്വേഷിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിലാണ് സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്നു തെളിഞ്ഞത്. സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമായിരുന്ന കാരായി രാജന്‍ കേസില്‍ ഏഴാം പ്രതിയും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ കാരായി ചന്ദ്രശേഖരന്‍ എട്ടാം പ്രതിയുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.