ബേനസീര്‍ ഭൂട്ടോ, അക്ബര്‍ ബുക്തി എന്നിവരുടെ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നതുള്‍പ്പടെ നിരവധി കേസുകളില്‍ മൂന്ന് പാക്കിസ്ഥാന്‍ കോടതികള്‍ മുഷറഫിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതാണ് അദ്ദേഹത്തിന്റെ മടങ്ങിവരവിന് ആക്കംകൂട്ടിയത്.
പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്ന അദ്ദേഹത്തെ സ്വീകരിക്കാന്‍ ജനങ്ങളെത്തണമെന്നാവശ്യപ്പെട്ട് ഓള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് രാജ്യത്തെ മുഖ്യ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പാക്കിസ്ഥാനിലേക്ക് പോകുന്നത് അപകടമാണെന്ന് മുഷറഫിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാവേറുകളെ ഉപയോഗിച്ച് വധിക്കുമെന്നാണ് താലിബാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. എങ്കിലും അദ്ദേഹം പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment