പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു. പാസ്‌പോര്‍ട്ട് ഓഫീസിന്റെ കാര്യത്തില്‍ ഇനിയും വാഗ്ദാന ലംഘനം തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്ക്കെത്തിരെ ജില്ലയിലുടനീളം ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം നല്‍കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നപരിഹാരത്തിനായി ജനപ്രതിനിധികളുമായും സര്‍വ്വ കക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹവും ദുരിതബാധിതരുടെ എല്ലാ ആവശ്യങ്ങളോടും അനുകൂലമായി കഴിഞ്ഞ സര്‍ക്കാറില്‍നിന്നും വ്യത്യസ്ഥമായി ഫണ്ടുകള്‍ അനുവദിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഈ പ്രശ്നത്തില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിനെയും തുളുനാടിന്റെ നിരന്തര ആവശ്യമായ മഞ്ചേശ്വരം താലൂക്ക് യാഥാര്‍ത്ഥ്യമാക്കിയ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖിനെയും യോഗം അഭിനന്ദിച്ചു.
കെ.ബി.എം. ഷഎരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, സയ്യിദ് ഹാദി തങ്ങള്‍, അസ്‌ലം പടന്ന, സി.എല്‍. റഷീദ് ഹാജി, എ.കെ.ആരിഫ്, ഷാഹുല്‍ ഹമീദ് ബന്തിയോട്, ഇബ്രാഹിം ബേര്‍ക്ക, ടി.ഡി. കബീര്‍, ശിഹാബ്, നിസാം പട്ടേല്‍, ഷൗക്കത്തലി, റൗഫ് ബാവിക്കര, ഹമീദ് പള്ളങ്കോട്, ഉമ്മര്‍ അപ്പോളോ, അസീസ് കളത്തൂര്‍,എന്‍.എ. താഹിര്‍, സി.എ.അഹമ്മദ് കബീര്‍, റഹ്മാന്‍ ആരിക്കാടി, അഷ്‌റഫ് കൊടിയമ്മ, എം.എ. നജീബ്, ഹാരിസ് പട്‌ള, സെഡ്.എ. കയ്യാര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, സഹീര്‍ ആസിഫ് സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment