പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ 23-03-2013 ശനി മഗ്‌രിബ് നിസ്‌കാരനന്തരം സുപ്രസിദ്ധ പ്രഭാഷകന്‍ ശമീര്‍ ദാരിമി കൊല്ലം മനുഷ്യന്റെ കുതിപ്പും മലക്കുല്‍ മൗത്തിന്റെ വരവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.
സമാപന ദിവസമായ 24-03-2013 ഞായര്‍ മഗ്‌രിബ് നിസ്‌കാരനന്തരം മാസ്തിക്കുണ്ട് ജമാഅത്ത് പ്രസിഡന്റ് കെ പി കെ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രമുഖ പ്രഭാഷകന്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, എം എസ് തങ്ങള്‍ മദനി, ചെര്‍ക്കളം അബ്ദുല്ല സാഹിബ്, പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, മെട്രോ മുഹമ്മദ് ഹാജി, കെ പി പി തങ്ങള്‍, എ ബി ശാഫി, എ ബി കലാം, കെ ബി മുഹമ്മദ് കുഞ്ഞി, ബി അബ്ദുല്‍ റഹിമാന്‍ ഹാജി ബോവിക്കാനം, എം കെ അബ്ദുല്‍ റഹിമാന്‍ ചൂരിമൂല തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ യഥാക്രമം ക്ലസ്റ്റര്‍, മേഖല, ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുന്നതായിരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment