Latest News

ഇറ്റാലിയന്‍ നാവീകരുടെ വിചാരണ ഡല്‍ഹിയില്‍

National, Italian marines, Delhi, Trail Court,
ന്യൂഡല്‍ഹി: രണ്ടു ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണയ്ക്കായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാവും വിചാരണ നടക്കുക. വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ചീഫ് ജസ്‌റിസ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അനുമതിയോടെ ഏപ്രില്‍ രണ്ടിന് ശേഷമേ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കൂ.

കടല്‍ക്കൊലക്കേസിന്റെ വിചാരണ കൊല്ലത്ത് നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ അതിര്‍ത്തിയിലാണ് കേസ് നടന്നതെന്നും സാക്ഷികളുടെ സൌകര്യവും പരിഗണിച്ചാണ് സംസ്ഥാനം ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.

കേസിന്റെ വിചാരണ കേരളത്തില്‍ നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാവികര്‍ തിരിച്ചെത്തിയത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേസ് അനന്തമായി നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്നും ഇറ്റലി വ്യക്തമാക്കിയിരുന്നു.

Keywords: National, Italian marines, Delhi, Trail Court, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.