മസ്‌ക്കത്ത്: ഒമാനിലെ സിനാവില്‍ കാര്‍ മറിഞ്ഞ് തിരുവല്ല സ്വദേശി മരിച്ചു. തിരുവല്ല പുന്നാട് ചൊന്നാട്ട് വീട്ടില്‍ ദാമോദരന്റെ മകന്‍ അനില്‍ കുമാറാണ് (36) മരിച്ചത്. വാഹനമോടിച്ചിരുന പത്തനംതിട്ട സ്വദേശി തോമസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം സിനാവ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മസ്‌കത്തിലെ പ്രസന്റ്വിഷന്‍ എന്ന പ്രിന്റിങ് സ്ഥാപനത്തിലെ സര്‍വീസ് എഞ്ചിനീയറാണ് മരിച്ച അനില്‍കുമാര്‍. കുടുംബത്തോടൊപ്പം വാദികബീറിലായിരുന്നു താമസം. ഭാര്യ: സിന്ധു. മകന്‍: അശ്വിന്‍. മാതാവ്: രശ്മി കുട്ടിയമ്മ.

Keywords: Gulf, Obituary, Accidental death, Oman,
No comments:
Post a Comment