മംഗലാപുരം: വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചപ്പേള്‍ പെട്ടെന്ന് ബ്രേക്കിട്ട ലോറിയിലെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന കമ്പികള്‍ തുളച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. യെദപ്പതവ് സ്വദേശി ദുര്‍ഗപ്രസാദാണ് മരിച്ചത്. കാര്‍സ്ട്രീറ്റിലെ ഹര്‍ഷനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ മംഗലാപുരം കെ.പി.പി. സര്‍ക്കിളിനടുത്താണ് അപകടം. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
രാവിലെ പത്തോടെ ഇരുമ്പുകമ്പികളുമായി പോവുകയായിരുന്ന ലോറിക്ക് രണ്ട് ആര്‍.ടി. ഓഫീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. ലോറി ഉടന്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന കമ്പികള്‍ ദുര്‍ഗപ്രസാദിന്റെ ശരീരത്തില്‍ തുളഞ്ഞുകയറി. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ ആദ്യം ലോറി തടഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ തന്നില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി ലോറിയുടെ രേഖകള്‍ പിടിച്ചെടുത്തെന്ന് ഡ്രൈവര്‍ ആരോപിച്ചു. അതോടെ നാട്ടുകാര്‍ രോഷാകുലരായി.
സംഭവം വഷളായതിനെത്തുടര്‍ന്ന് ആര്‍.ടി.ഒ. സ്ഥലത്തെത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. മരിച്ച ദുര്‍ഗപ്രസാദും ഹര്‍ഷനും എ.സി.മെക്കാനിക്കുകളാണ്.
Photos: Daijiworld
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Mavelikkara
No comments:
Post a Comment