കാസര്‍കോട്: കോളജ് ഡേ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 17 വയസുകാരായ രണ്ടു പേരെ കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തു. ബട്ടംപാറയിലെ 17 കാരനും കേളുഗുഡെയിലെ മറ്റൊരു 17 കാരനുമാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
നേരത്തെ അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളും 17 വയസുകാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിയോടെ നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദിനെ (18) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ ബട്ടംപാറയിലെ 17 കാരനെതിരെ 12 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.
ഇതില്‍ 307 വകപ്പു പ്രകാരമുള്ള വധശ്രമക്കേസ് മൂന്നെണ്ണമാണ്. 308 പ്രകാരമുള്ള നരഹത്യാകേസ് രണ്ടെണ്ണവുമുണ്ട്. മറ്റ് കേസുകള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ്. കേളുഗുഡെ സ്വദേശിയായ 17 കാരനെതിരെ എട്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് വധശ്രമക്കേസും ഉള്‍പെടുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജുവനല്‍ കോടതിയില്‍ ഹാജരാക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ[www.malabarflash.com]: 2015-16 വര്‍ഷത്തെ സംസ്ഥാന ദേശീയ സ്കൂള്‍ കലോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ അനുമോദിച്ച...


No comments:
Post a Comment