ഭരണി നാളില്‍ ജനിച്ച കന്യകയാണ് ഭരണിക്കുഞ്ഞി എന്ന നാമത്തില്‍ അറിയപ്പെടുന്നത്. ഈ കന്യക ദേവിയുടെ സങ്കല്‍പമാണെന്ന് ഭക്ത ജനങ്ങള്‍ വിശ്വസിക്കുന്നു.
പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര (11) പാലക്കുന്നിലെ വ്യാപാരി കാസി രവിയുടെ മകളാണ്. കഴിഞ്ഞ വര്‍ഷവും സാന്ദ്രയ്ക്ക് തന്നെയാണ് ഇതിനുളള ഭാഗ്യം ലഭിച്ചത്
തൃക്കണ്ണാട് ആറാട്ടിന് കൊടിയേറിയതിന്റെ തൊട്ടടുത്ത് വരുന്ന ചൊവ്വ, വെളളി ദിവസങ്ങളിലായി നടക്കുന്ന കൊലകൊത്തുന്ന ദിവസം ക്ഷേത്ര സ്ഥാനികര്‍ ഭരണിക്കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൂട്ടി കൊണ്ടു വരും. ഭരണി മഹോത്സവത്തിന്റെ കൊടിയേററം മുതല്‍ കൊടിയിറക്കം വരെ എല്ലാ ഉത്സവ പരിപാടികളിലും ഭരണിക്കുഞ്ഞിന്റെ സാന്നിദ്ധ്യമുണ്ടാവും. ഉത്സവം സമാപിച്ച ശേഷം ക്ഷേത്രം വകയായി പുതുവസ്ത്രങ്ങള്‍ നല്‍കി സ്ഥാനികര്‍ തന്നെ കുഞ്ഞിനെ വീട്ടിലെത്തിക്കും.
No comments:
Post a Comment