Latest News

ബേപ്പൂരില്‍ ഉരുമുങ്ങിയ സംഭവം: രണ്ട് പേരെ കൂടി രക്ഷപ്പെടുത്തി

Kerala, Boat, Capsize,
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലെ കവറത്തിയിലേക്ക് പോവുന്നതിനിടെ മുങ്ങിയ ഉരുവിലെ രണ്ടു പേരെ കൂടി കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ ഭാസ്‌കരന്‍, കെവിന്‍ എന്നിവരെയാണ് ഇന്നു രക്ഷപ്പെടുത്തിയത്. മിഖായേല്‍ എന്ന മൈക്കിള്‍, അലക്‌സ്, സേവ്യര്‍ എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്. തൂത്തു കുടി സ്വദേശികളായ പ്രകാശ്, സുരേഷ്, റംഷി എന്നിവര്‍ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് ബേപ്പൂരില്‍ നിന്ന് 150 ടണ്‍ ചരക്കുമായി പോയ അരുള്‍ഷിലി എന്ന ഉരുവാണ് കരയില്‍ നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്.

Keywords: Kerala, Boat, Capsize, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.