Latest News

മീനില്‍ മാരക വിഷം: കേരളം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

Kerala, fish, poison,
തിരുവനന്തപുരം: മാരക വിഷം കലര്‍ത്തി മീനുകള്‍ ഇങ്ങോട്ട് അയയ്ക്കുന്നത് തടയണമെന്ന് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടി കാണിച്ച് തമിഴ്‌നാട് , കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.

തൂത്തുക്കുടി, മംഗലാപുരം, പനാജി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന അയല, ചൂര, പുന്നാരമീന്‍ തുടങ്ങിയ മീനുകളില്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശീതീകരണ സംവിധാനം ഇല്ലാത്ത വാഹനങ്ങളില്‍ കേരളത്തിലെത്തിക്കുന്ന മീനുകള്‍ കേടാകാതിരിക്കാനാണ് ഫോര്‍മാലിനും, അമ്മോണിയയും കലര്‍ത്തുന്നതെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാര്‍ക്ക് മത്സ്യത്തില്‍ രാസവസ്തുക്കളും മറ്റ് മായവും കലര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകര്‍ കത്തയച്ചത്. 

നടപടിയുണ്ടായില്ലെങ്കില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് സെക്യൂരിറ്റി ആക്ടിലെ സെക്ഷന്‍ 30 പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കേരളത്തിലെ തീരക്കടലില്‍ മത്സ്യം കുറഞ്ഞതോടെ തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മീന്‍ ലോറികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേയും എറണാകുളത്തേയും രണ്ട് മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച മീനാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡ് മീനുകളുടെ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങും. സാമ്പിള്‍ ശേഖരണം ആറാം തിയതി വരെ നീളും. ശേഖരിച്ച സാമ്പിളുകള്‍ മുഴുവനും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധയ്ക്ക് വിധേയമാക്കുമെന്നും ഫുഡ് സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു.

Keywords: Kerala, fish, poison, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.