Latest News

2,47,828 സ്ഥാപനങ്ങള്‍ നിതാഖാത് നടപ്പിലാക്കി

Nitaqat, Saudi Arabia,
ദമാം.സൌദി അറേബ്യയിലെ 18,58,875 സ്ഥാപനങ്ങളില്‍ 2,47,828 എണ്ണം നിതാഖാത് വ്യവസ്ഥ പ്രകാരം സ്വദേശികളെ ജോലിക്ക് നിയമിച്ചു എന്ന സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ശൂറാ കൌണ്‍സിലിന് 14ന് കൈമാറി. ആകെയുള്ള സ്ഥാപനങ്ങളില്‍ 14 ശതമാനമാണ് ഇത്. 77,193 സ്വദേശികളെ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നിയമിച്ചു. മന്ത്രാലയത്തിന്റെ സഹായധനം നല്‍കുന്ന പദ്ധതിയായ ഹാഫിസില്‍ 6,31,349 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 84 ശതമാനവും സ്ത്രീകളാണ്.

201112 ല്‍ മൊത്തം 6,61,229 സ്വദേശികള്‍ക്ക് ജോലി ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒരു വിഭാഗം തൊഴില്‍ കാര്യാലയങ്ങള്‍ വഴിയും മറ്റുള്ളവര്‍ സര്‍ക്കാറിനു കീഴിലുള്ള ഹദഫ് (തൊഴില്‍ ദാന കമ്മറ്റി)മുഖേനയുമാണ് ജോലി നേടിയത്. 1,57,366 പേര്‍ വിവിധ കമ്പനികള്‍ വഴിയും സ്ഥാപനങ്ങള്‍ വഴിയും ജോലിയില്‍ പ്രവേശിച്ചു. ഇക്കാലയളവില്‍ 13,06251 വീസകള്‍ നന്ദകിയിട്ടുണ്ട്. വീസാ വിതരണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവ് ഉണ്ടായി.

കമ്പനികളിലും സ്ഥാപനങ്ങളിലും സ്ഥിരമായ പരിശോധനയ്ക്ക് അവസരം ഉണ്ടാകണമെന്ന് തൊഴില്‍ മന്ത്രാലയം ശൂറാ കൌണ്‍സിലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ തൊഴില്‍ കാര്യാലയങ്ങള്‍ നിര്‍മിക്കുന്നതിന് ഭൂമി അനുവദിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നു. വിദേശികളില്‍ അതാത് പ്രഫഷനുകളില്‍ കൂടുതല്‍ പരിജ്ഞാനവും കഴിവും ഉള്ളവരെ മാത്രം റിക്രൂട്ട് ചെയ്താല്‍ മതിയെന്ന് ശൂറാ കൌണ്‍സിലിലെ തൊഴില്‍ സമിതി അഭിപ്രായപ്പെട്ടു. വിദേശികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കൂടുതല്‍ കഴിവും പ്രാപ്തിയുമുള്ള ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കണം. വീട്ടുവേലക്കാരുടെ റിക്രൂട്ടുമെന്റും അവരെ നിലനിര്‍ത്തുന്നതിനുള്ള ചെലവും കുറക്കണമെന്നും ശൂറാകൌണ്‍സില്‍ സമിതി ആവശ്യപ്പെടുന്നു.

Keywords: Nitaqat, Saudi Arabia, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.