Latest News

5 പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിന് വിറ്റ വ്യാജ രക്ഷിതാക്കള്‍ അറസ്റ്റില്‍

Gulf, UAE, Arrest, Sex racket,
റാസല്‍ഖൈമ. പന്ത്രണ്ടുകാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിച്ച വ്യാജ രക്ഷിതാക്കളടക്കം ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്തെ എമിറേറ്റില്‍ താമസിക്കുന്ന അറബ് കുടുംബം തങ്ങളുടെ പെണ്‍മക്കളെ സ്വകാര്യ പാര്‍ട്ടികളില്‍ ചെന്ന് നൃത്തം ചെയ്യാനും പണം വാങ്ങി അനാശാസ്യപ്രവൃത്തികളിലേര്‍പ്പെടാനും ക്രൂരമായ മര്‍ദനത്തിലൂടെ നിര്‍ബന്ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചതെന്ന് റാസല്‍ഖൈമ പൊലീസിങ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രി.അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു. 

സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന അറബ് ദമ്പതികളും ഇവരുടെ മകനും ബന്ധുവുമടക്കം ഒന്‍പത് പേരെയാണ് പിടികൂടിയത്. സന്ദര്‍ശക വീസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. പൊലീസ് സംരക്ഷണയിലുള്ള പെണ്‍കുട്ടികളുടെ യഥാര്‍ഥ രക്ഷിതാക്കളല്ല ദമ്പതികള്‍ എന്ന് പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഇവര്‍ക്ക് 23 കാരിയായ ഏക മകളെയുള്ളൂ.

Keywords: Gulf, UAE, Arrest, Sex racket, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.