Latest News

ലീഗ് പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കിണററില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ: സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മറ്റൊരു വീടിന്റെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരിക്കോട് ജുമാമസ്ജിദിന് സമീപത്തെ അബ്ദുള്ള ആയിഷ ദമ്പതികളുടെ മകന്‍ കെ. സാദിഖ്(25)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ സാദിഖിന്റെ വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ തളിപ്പറമ്പ് ഹൈവേയില്‍ ഫെയ്മസ് ബേക്കറി നടത്തിയിരുന്ന മജീദ് ഹാജിയുടെ ആദ്യ ഭാര്യ ഖദീജയുടെ വീട്ടുകിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സാദിഖിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ചുറ്റുമതിലും കൂറ്റന്‍ ഗെയിറ്റുമുള്ള വീടിനോട് ചേര്‍ന്നതാണ് കിണര്‍. ഖദീജയും മക്കളുമാണ് വീട്ടില്‍ താമസം. ഈ പരിസരത്ത് സാദിഖ് എത്തേണ്ടുന്ന കാര്യമില്ല. ഇതിലൂടെ മറ്റെവിടേക്കെങ്കിലും വഴിയുമില്ല. കിണറിന് ആള്‍മറയുണ്ട്. അതുകൊണ്ടുതന്നെ കിണറ്റില്‍ അബദ്ധത്തില്‍ വീണ് മരണമടയാനുള്ള സാധ്യത സുഹൃത്തുക്കള്‍ തള്ളിക്കളയുന്നു. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും ബന്ധുക്കളും സുഹൃത്തുക്കളും നിരാകരിക്കുന്നു. ആരെങ്കിലും സാദിഖിനെ അപായപ്പെടുത്തിയോയെന്നാണ് സംശയം ഉയരുന്നത്. ഞായറാഴ്ച ഇതിനടുത്ത ഒരു വീട്ടില്‍ വിവാഹമായിരുന്നു. ഈ വീട്ടില്‍ മിനിഞ്ഞാന്ന് രാത്രി 12 മണിവരെ സാദിഖ് ഉണ്ടായിരുന്നു. അതിന് ശേഷം കാണാതാവുകയായിരുന്നു. അതിനിടയിലാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. പഴയങ്ങാടി പോലീസെത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കിണര്‍ കുഴിക്കല്‍ ഉള്‍പ്പെടെ നാടന്‍ ജോലി ചെയ്യുന്നയാളാണ് സാദിഖ്. ഇബ്രാഹിം, ഉബൈസ്, മുഹമ്മദ് കുഞ്ഞി സഹോദരങ്ങള്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.