Latest News

അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ്: 28 കുഞ്ഞുങ്ങള്‍ മരിച്ചു

Kerala, Palakkad, Attapadi, Obituary,
പാലക്കാട് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് മരിച്ചത് 28 കുഞ്ഞുങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആദിവാസിക്ഷേമപ്രവര്‍ത്തകരും തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയുമായി ആദിവാസി അമ്മമാര്‍.

അനുപ്രിയക്ക് മൂന്നു വയസും സതീഷിന് ആറുവയസും . പക്ഷേ രണ്ടു പേരുടെയും ശരീരഭാരം പത്തു കിലോയില്‍ താഴെ .അംഗന്‍വാടി വഴിയുളള പോഷകാഹാര പരിപാടിക്ക് മാത്രം ഒരു കോടിയോളം രൂപയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം ചെലവ്. കൂടാതെ കഴിഞ്ഞ വര്‍ഷം മറ്റിനങ്ങളിലായി 33 ലക്ഷം രൂപയും ഐടിഡിപി ചെലവഴിച്ചു. പക്ഷേ ജീവന്‍ നല്‍കാന്‍ ഒന്നിനുമാവുന്നില്ല..

കുഞ്ഞുങ്ങള്‍ മാത്രമല്ല, അട്ടപ്പാടിയിലെ ആദിവാസികളില്‍ എണ്‍പതുശതമാനത്തോളവും പോഷകാഹാരക്കുറവ് നേരിടുകയാണ്. മുപ്പതിനായിരം പേരില്‍ ഭൂരിഭാഗം പേരുടെയും രക്തത്തിലെ ഹീമോഗ്ലാബിന്റെ അളവ് ഗുരുതരമായ വിധം താഴ്ന്ന നിലയിലാണ്.

മിക്ക ഊരുകളിലും വളര്‍ച്ചക്കുറവും വിളര്‍ച്ചയും ബാധിച്ച ഒട്ടേറെ കുഞ്ഞുങ്ങളെ കാണാനായി. പോഷകാഹാരക്കുറവും രോഗങ്ങളുമാണ് ആദിവാസിബാല്യത്തെ ദുരിതങ്ങളിലേക്കു നയിക്കുന്നത്. ടിബി, വൈറ്റമിന്‍ 'എ'യുടെ കുറവുമൂലമുണ്ടാകുന്ന കാഴ്ചക്കുറവ്, അനീമിയ, മഞ്ഞപ്പിത്തം, അരിവാള്‍ രോഗം എന്നിവ കുട്ടികളില്‍ കണ്ടുവരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തെളിവ്. രോഗം സ്ഥിരീകരിച്ചവര്‍ക്കാവട്ടെ, യഥാസമയം ചികില്‍സ ലഭിക്കാത്ത അവസ്ഥയും നേരിട്ടുകണ്ടു. തളിരിടേണ്ട ബാല്യം തളരുകയാണ്. കൈവിരല്‍ പിടിച്ചു നടക്കാന്‍ ആരുമില്ലാതെ വേച്ചുപോകുന്നു.

Keywords: Kerala, Palakkad, Attapadi, Obituary, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.