Latest News

പൊതുസ്ഥലത്ത് വിശ്രമിച്ച ദമ്പതികള്‍ക്കെതിരെ കേസ്

Kerala, Alappuzha, Couples, Case, Police,
ആലപ്പുഴ കനാല്‍ക്കരയില്‍ വിശ്രമിച്ച ദമ്പതികള്‍ക്കെതിരെ പൊലീസ് പൊതുശല്യത്തിന് കേസെടുത്തു. കഴിഞ്ഞ ഡിസംബര്‍ 12ന് നടന്ന സംഭവത്തില്‍ കേസെടുത്തതായി ബുധനാഴ്ചയാണ് ദമ്പതികള്‍ക്ക് അറിയിപ്പ് ലഭിച്ചത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. ഇവര്‍ കോടതിയില്‍ ഹാജരായി. ഡിസംബറില്‍ ഇവരെ കസ്റ്റഡിയിലെടുത്ത് അപമാനിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനെതിരെ കേസെടുക്കുകയും ചെയ്തു. ദമ്പതികള്‍ക്കെതിര നടപടിവേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനത്തെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്

Keywords: Kerala, Alappuzha, Couples, Case, Police, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.