Latest News

അംബിക സംവിധായികയാവുന്നു

Entertainment, Ambika, Director,
ഒരു ചിത്രം മാത്രം സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് നടി അംബിക. ആ മോഹമാണ് അനബല്ലയിലൂടെ സാധിച്ചത്. സഹോദരന്‍ സുരേഷ് നായര്‍ തിരക്കഥയെഴുതി അംബിക സംവിധാനം ചെയ്ത ചിത്രം റിലീസിങിന് ഒരുങ്ങുകയാണ്. ദ്വിഭാഷയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ അനബല്ലയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തമിഴില്‍ നിഴല്‍ എന്നാണ് പേര്.

സിനിമയെ അടുത്തറിഞ്ഞ കാലം മുതല്‍ മനസില്‍ മൊട്ടിട മോഹം സാക്ഷാത്കരിച്ചതിന്റെ ചാരിതാര്‍ഥ്യവുമായാണ് അംബിക സംസാരിച്ചു തുടങ്ങിയത്. സംവിധായികയുടെ തൊപ്പിയണിയാന്‍ പക്ഷെ വര്‍ഷങ്ങളെടുത്തു. സമയവും സന്ദര്‍ഭവും ഒത്തുവന്നത് ഇപ്പോഴെന്ന് അംബിക.

സിനിയിലെ കഥ മറ്റൊന്നാണെങ്കിലും അംബികയ്ക്ക് ഇതൊരു കുടുംബ സിനിമയാണ്. തിരക്കഥയെഴുതിയത് സഹോദരന്‍, ഇടയ്ക്ക് ഒരു സീന്‍ സംവിധാനംചെയ്തത് സഹോദരിയും നടിയുമായ രാധ, പ്രധാന ലോക്കേഷന്‍ കല്ലറയിലെ വീട്. അങ്ങനെ എല്ലാവരും ഒത്തൊരുമിച്ചൊരു സ്വപ്നം പൂവണിയുകയായിരുന്നു.

സംവിധായകയുടേ വേഷമണിഞ്ഞപ്പോള്‍ വേറിട്ടെന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് പോയിന്റ് വ്യൂ ക്യാമറയില്‍ ചിത്രീകരണം നടത്താന്‍ പ്രേരിപ്പിച്ചത്. രസകരമായ അനുഭവമായിരുന്നെന്ന് പറയുന്നു അംബിക

മിസ് കേരളയായിരുന്ന ഇന്ദു തമ്പിയാണ് ചിത്രത്തിലെ നായിക. മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നവരും പുതുമുഖങ്ങളാണ്. കുടുംബത്തോടെ ചെന്നിരുന്ന് ആര്‍ക്കും കാണാവുന്ന സിനിമയെന്ന വിശഷണത്തില്‍് കൂടുതല്‍ സിനിമയെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറല്ല ഈ നവാഗതസംവിധായിക. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് മലയാള പതിപ്പിന് നല്‍കിയിരിക്കുന്നത്. അനബല്ല. തമിഴില്‍ നിഴല്‍ എന്ന പേരില്‍ പ്രേക്ഷകരിലെത്തും. ഇരുചിത്രങ്ങളും റിലീസിങിന് ഒരുങ്ങിക്കഴിഞ്ഞു

Keywords: Entertainment, Ambika, Director, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.