Latest News

ചാമ്പ്യന്‍സ് ട്രോഫി : സാധ്യതാ ടീമില്‍ പുതുമുഖങ്ങള്‍


ന്യൂഡല്‍ഹി:  ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള 30 അംഗ സാധ്യതാ ടീമില്‍ നിന്ന് മുതിര്‍ന്ന താരങ്ങളായ വിരേന്ദര്‍ സെവാഗിനെയും ഹര്‍ഭജന്‍ സിംഗിനെയും ഒഴിവാക്കി. സീനിയര്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍, ചേതേശ്വര്‍ പൂജാര, സ്പിന്നര്‍ ഓജ എന്നിവരെയും സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മോശം ഫോമിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ നിന്ന് സെവാഗിനെ ഒഴിവാക്കിയിരുന്നു. പകരക്കാരനായി ഓപ്പണിംഗിനിറങ്ങിയ ധവാന്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോശം ഫോമിനെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയ ഗംഭീറിനെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗംഭീറും ധവാനും കൂടാതെ ഓപ്പണറായി വിജയും സാധ്യതാ സംഘത്തിലുണ്ട്. അതുപോലെ ക്യാപ്റ്റന്‍ ധോണിക്കു പുറമെ സാഹ, ദിനേശ് കാര്‍ത്തിക് എന്നീ വിക്കറ്റു കീപ്പര്‍മാരും സാധ്യതാ ടീമില്‍ ഇടംപിടിച്ചു.

സാധ്യതാ ടീം: മുരളി വിജയ്, ധവാന്‍, ഗംഭീര്‍, ഉന്മുക്ത് ചന്ദ്, കോഹ്‌ലി, യുവരാജ്, റൈന, രോഹിത് ശര്‍മ്മ. മനോജ് തിവാരി, രഹാനെ, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ധോണി, സാഹ, ദിനേശ് കാര്‍ത്തിക്, അശ്വിന്‍, മിശ്ര, ജഡേജ, സക്‌സേന, പര്‍വേസ് റസൂല്‍, ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍, ഡിന്‍ഡ, ഉമേശ് യാദവ്, മുഹമ്മദ് ഷമി, ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍, പ്രവീണ്‍ കുമാര്‍, ഈശ്വര്‍ പാണ്ഡേ, സിദ്ധാര്‍ഥ് കൗള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.