Latest News

കളിപ്പാട്ടം നല്‍കി രണ്ട് വയസുകാരിയെ പീഡിപ്പിച്ച 56കാരന്‍ അറസ്റ്റില്‍

 Gulf, UAE, Rape,
അബുദാബി . രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അന്‍പത്താറുകാരനായ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരന്‍ പൊലീസ് പിടിയിലായി. ഏഴു വയസുകാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രാഥമികാന്വേഷണത്തെ തുടര്‍ന്ന് ഇന്ത്യക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് അടുക്കളയിലെത്തിയ കുട്ടിയെ വശീകരിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബൊര്‍ഷിദ് പറഞ്ഞു.

പ്രതിയുടെ അടുക്കളയിലെത്തിയ കുട്ടിക്ക് കളിക്കോപ്പ് നല്‍കി വശീകരിച്ചായിരുന്നു പീഡനം. 14ന് ജോലി സ്ഥലത്തുനിന്നാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നത് ഗൌരവമേറിയ കുറ്റകൃത്യമായി കാണുമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും യുഎഇ ഉപ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഓഫിസ് സെക്രട്ടറി ജനറലും ആഭ്യന്തരമന്ത്രാലയം ശിശു സംരക്ഷണ വിഭാഗം ഉന്നതാധികാര കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌റെബാനി അല്‍ നുഐമി വ്യക്തമാക്കി.

സാമൂഹികവും സദാചാരപരവുമായ മര്യാദകള്‍ക്കും ശിശുസംരക്ഷണത്തിനും വിരുദ്ധമായ മൃഗീയ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ എപ്പോഴും നിരീക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും പൊലീസ് ഓര്‍മിപ്പിച്ചു. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള മുന്നറിയിപ്പ് കുടുംബങ്ങളില്‍ നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. കുട്ടികള്‍ നേരിടാവുന്ന അപകടാവസ്ഥയെക്കുറിച്ച് ശരിയായ മുന്നറിയിപ്പും കരുതല്‍ നടപടികളും ഉറപ്പാക്കാന്‍ കഴിയുക കുടുംബങ്ങളില്‍നിന്നാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Keywords: Gulf, UAE, Rape, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.