റാസല്‍ഖൈമ . ഗെയില്‍ ഏരിയയിലെ ഇഷ്ടിക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിക്കുകയും നാല് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം. ഫാക്ടറിയില്‍ അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്നായിരുന്നു സ്‌ഫോടനമെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.മുഹമ്മദ് അല്‍ സാബി പറഞ്ഞു.
ഗുരുതര പൊള്ളലേറ്റ നാല് തൊഴിലാളികളെ ഉബൈദുല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മൃതദേഹങ്ങളും ഇതേ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി ഫാക്ടറിയിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചവരെക്കുറിച്ചോ പൊള്ളലേറ്റവരെ കുറിച്ചോ കൂടുതല്‍ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

Keywords: Gulf, Ras Al Khaima, Blast,
No comments:
Post a Comment