Latest News

പിഎസ്.സി നിയമനം ലഭിച്ച യുവതിയോട് ജഡ്ജിയുടെ വീട്ടുജോലിചെയ്യാന്‍ നിര്‍ദ്ദേശം

Kerala, PSC, Staff, Judge,
തിരുവനന്തപുരം:  ഓഫീസ് അറ്റന്റന്റായി പി.എസ്.സി നിയമനംലഭിച്ച യുവതിയോട് ജഡ്ജിയുടെ വീട്ടുജോലിചെയ്യാന്‍ ആവശ്യപ്പെട്ടതായി പരാതി. ആവശ്യം നിരസിച്ചപേരില്‍ യുവതിയോട് ഓഫീസ് അധികാരികള്‍ വൈരാഗ്യം കാട്ടുന്നതായും പരാതിയുണ്ട്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിലാണ് യുവതിക്ക് നിയമനം ലഭിച്ചത്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും ബി.എസ്.സി ബി.എഡ് ബിരുദദാരിയുമായ യുവതിക്ക് മാര്‍ച്ച് 21നാണ് യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രിബ്യൂണലില്‍ ഓഫീസ് അറ്റന്റായി നിയമനം ലഭിച്ചത്. സര്‍ക്കാര്‍ ജോലികിട്ടിയ സന്തോഷത്തില്‍ ജോയിന്‍ചെയ്യാന്‍ പിതാവിനൊപ്പമെത്തിയ യുവതി ഓഫീസ് സെക്രട്ടറി പറഞ്ഞ വിചിത്രമായ ആവശ്യം കേട്ട് ഞെട്ടി.

അതും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലല്ല. ജഡ്ജിയുടെ സ്വകാര്യവസതിയില്‍. വിവാഹം കഴിയാത്ത മകളെ വീട്ടില്‍ ജോലിക്ക് അയക്കാനാവില്ലെന്ന് പിതാവ് തീര്‍ത്തുപറഞ്ഞതോടെ സെക്രട്ടറിയുടെ ഭാവം മാറി.

അന്നുമുതല്‍ ഇതാണ് സ്ഥിതി. ഇരുമ്പുപെട്ടിനിറയെ ഫയലുകളുമായി രാവിലെ ജഡ്ജിയുടെ വീട്ടില്‍നിന്ന് ഓഫീസിലേക്ക്, വൈകീട്ട് ഓഫീസില്‍നിന്ന് വീട്ടിലേക്ക്. പ്യൂണും ഔദ്യോഗിക കാറുമെല്ലാം ജഡ്ജിക്ക് ഉണ്ടായിരിക്കെയാണ് ഇങ്ങനെയൊരുനടപ്പുശിക്ഷ. ഓഫീസ് അറ്റന്റന്റിന്റെ ചുമതലകളില്‍ ജഡ്ജിയുടെവീട്ടുജോലിയും ഉള്‍പ്പെടുമോയെന്ന് അന്വേഷിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഓഫീസ് സെക്രട്ടറിയുടെ മറുപടി.

Keywords: Kerala, PSC, Staff, Judge, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.