തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ പി.എ. ബക്കറുടെ പേരില്‍ ബക്കര്‍ ഫൗണേ്ടഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്പിരിറ്റിലെ അഭിനയത്തിനു മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. കാവ്യാ മാധവനാണു (ബാവൂട്ടിയുടെ നാമത്തില്‍) മികച്ച നടി. സ്പിരിറ്റിന്റെ സംവിധായകന്‍ രഞ്ജിത്താണ് മികച്ച സംവിധായകന്‍.
നവാഗത നടനായി ദുല്‍ഖര്‍ സല്‍മാന്‍ (ഉസ്ദാത് ഹോട്ടല്‍), നവാഗത നടി -മാനസി (പ്രതീക്ഷയോടെ), ഫോട്ടോഗ്രാഫി-അഴകപ്പന്‍ (ഒഴിമുറി), എഡിറ്റര്‍ -കെ. രാജഗോപാല്‍ (സെല്ലുലോയ്ഡ്) എന്നിവരെ തെരഞ്ഞെടുത്തു. കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്‌കാരം മുഖംമൂടികള്‍ എന്ന ചിത്രത്തിനാണ്. ഒഴിമുറിക്ക് സ്‌പെഷല്‍ ജ്യൂറി പുരസ്‌കാരവും ലഭിച്ചു.
എം.ടി. വാസുദേവന്‍നായരെയും പത്മശ്രീ മധുവിനെയും മേയ് അവസാനവാരം കോഴിക്കോട്ട് നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ആദരിക്കുമെന്ന്ബക്കര്‍ ഫൗണേ്ടഷന്‍ ചെയര്‍മാന്‍ ഡോ. അഷറഫ് എട്ടിക്കുളം, ജൂറി ചെയര്‍മാന്‍ വട്ടപ്പാറ രാമചന്ദ്രന്‍, ഗിരിജാ സേതുനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

No comments:
Post a Comment