ബേക്കല്‍: മാനത്ത് വര്‍ണ്ണങ്ങള്‍ തീര്‍ത്ത് പട്ടംപറത്തല്‍ ഉത്സവത്തോടെ പളളിക്കര ബീച്ചില്‍ അഞ്ച് ദിവസമായി നടന്നുവന്ന സമ്മര്‍ ക്ലാപ്‌സിന് സമാപനം.
മംഗലാപുരത്തെ പട്ടംപറത്തല്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമായി അമ്പതോളം പട്ടങ്ങളാണ് അറബിക്കടലിന്റെ കാററില്‍ മാനത്ത് നൃത്തമാടിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ കുട്ടികളും സ്ത്രീകളുമടക്കമുളള ആയിരങ്ങള്‍ക്ക് നിറക്കാഴ്ചയായിരുന്ന പട്ടംപറത്തല്‍ ഉത്സവം
കഥകളിയുടെ യക്ഷഗാനത്തിന്റെയും രൂപങ്ങളും വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മോഡലും മാനത്ത് മണിക്കൂറുകളോളം നൃത്തമാടി.
കൂടാതെ പ്രത്യേകം വില്‍പ്പനയക്കെത്തിയ കുഞ്ഞുപട്ടങ്ങള്‍ വാങ്ങി നുറുകണക്കിനാളുകള്‍ പട്ടം പറത്തല്‍ ഉത്സവത്തില്‍ പങ്കാളികളായി.
കാസര്‍കോട്ടുകാര്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മകള്‍ ഒരുക്കി, ആവേശവും സാഹസികതയും സമ്മാനിച്ച് ഞായറാഴ്ചയുടെ സായാഹ്‌ന സൂര്യനെ സാക്ഷിയാക്കി സമ്മര്‍ ക്ലാപ്‌സിന് സമാപനം കുറിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News















No comments:
Post a Comment