Latest News

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; പവന് ആയിരും രൂപ കുറഞ്ഞ് 19800 ആയി

മുംബൈ: സ്വര്‍ണ വിലയില്‍ ഇന്നും വന്‍ ഇടിവ്. രാജ്യാന്തര രംഗത്തെ പ്രമുഖര്‍ പ്രവചിച്ചിരുന്നതുപോലെ വന്‍ ഇടിവാണ് സംഭവിച്ചത്. പവന് ആയിരം രൂപയാണ് ചൊവ്വാഴ്ച ഇടിഞ്ഞിരിക്കുന്നത്. ഇതോടെ വില 19,800 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയിലെത്തി. തിങ്കളാഴ്ച പവന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് സ്വര്‍ണത്തിന്റെ വില ഇത്രയും തകരാന്‍ കാരണം.

തിങ്കളാഴ്ചയും ശനിയാഴ്ചയുമായി പവനു 960 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഒറ്റയടിക്ക് ആയിരം രൂപ കുറഞ്ഞതോടെ മാസങ്ങള്‍ക്കു ശേഷം വില വീണ്ടും 20000 രൂപയില്‍ താഴെ എത്തിയിരിക്കുകയാണ്. വിപണി വീണ്ടും വലിയ വിലത്തകര്‍ച്ചയിലേക്കാണെന്നാണ് ആഗോളവിപണിയിലെ ഗതി നല്കുന്ന സൂചന. ഇതോടൊപ്പം ക്രൂഡ് ഓയിലിനും വിവിധ ഉത്പന്നങ്ങള്‍ക്കും വില ഇടിഞ്ഞു.

കേരളത്തില്‍ തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 20,800 രൂപയായിരുന്നു. കഴിഞ്ഞ നവംബറിലെ 24,240 രൂപ എന്ന റിക്കാര്‍ഡില്‍നിന്ന് അഞ്ചു മാസം കൊണ്ടുണ്ടായ താഴ്ച 3440 രൂപ (14.19 ശതമാനം).അതേസമയം, തിങ്കളാഴ്ച ആഗോളവിപണിയില്‍ സ്വര്‍ണവില യാതൊരു നിയന്ത്രണവുമില്ലാതെ താഴുകയായിരുന്നു. ന്യൂയോര്‍ക്ക് കോമെക്സ് എക്സ്ചേഞ്ചില്‍ തിങ്കളാഴ്ച വ്യാപാരം തുടങ്ങി രണ്ടു മിനിറ്റിനകം ഒരൌണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 30 ഡോളറാണു താണത്.

വിലയിടിവ് എത്രവരെ എന്ന സൂചന നല്കാന്‍ നിരീക്ഷകര്‍ തയാറല്ല. സ്വര്‍ണം 2001 മുതല്‍ 2011 വരെ നടത്തിയ കുതിപ്പ് അവസാനിച്ചു. ഇനി താഴ്ചയുടെ കാലമാണ് എന്നു മാത്രം എല്ലാവരും പറയുന്നു. അക്കാലത്തു വില ഏഴു മടങ്ങോളം ഉയര്‍ന്നതാണ്. ഉയര്‍ന്നവിലയുടെ പകുതിവരെ താണ അവസരങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.