Latest News

എസ് വൈ എസ് കാസര്‍കോട് സോണ്‍ സെക്രട്ടറി സി.എ അബ്ദുല്ല ചൂരി നിര്യാതനായി

കാസര്‍കോട് : എസ്.വൈ.എസ് കാസര്‍കോട് സോണ്‍ ക്ഷേമകാര്യ സെക്രട്ടറിയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സജീവ പ്രവര്‍ത്തകനുമായ സി.എ അബ്ദുല്ല ചൂരി (46) നിര്യാതനായി. രക്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാത്രി 12 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നിലവില്‍ എസ്.വൈ.എസ് സിവില്‍ സ്‌റ്റേഷന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി, കല്ലക്കട്ട മജ്മഅ് കമ്മറ്റിംയംഗം എന്നീ സ്ഥാനങ്ങള്‍ കൂടി വഹിച്ചിരുന്ന സി.എ അബ്ദുല്ല ദീര്‍ഘകാലം എസ്.എസ്.എസ് മധൂര്‍ പഞ്ചായത്ത്, കാസര്‍കോട് താലൂക്ക്, ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ മുന്‍ഡ നിര പ്രവര്‍ത്തകനായിരുന്നു. ഈ വര്‍ഷം എസ്.വൈ.എസ് സംഘടനാ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മേഖലാ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ചെറിയ രൂപത്തില്‍ ബിസിനസ്സ് രംഗത്ത് സജീവമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുഹിമ്മാത്തില്‍ പഠിക്കുന്ന മകനെ മധ്യവേനലവധിക്ക് വീട്ടിലേക്ക് കൂട്ടി വരുന്ന വഴി സീതാംഗോളിയിലെത്തിയപ്പോള്‍ രക്ത സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഉടനെ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: റുഖിയ ചെങ്കള, മക്കള്‍: മുഹിമ്മാത്ത് ജൂനിയര്‍ ദഅ്‌വ ഇംഗ്ലീഷ് മീഡിയം ഏഴാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് അന്‍ശദ്, നായമാര്‍മൂല തന്‍ബീഉല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഹസ്‌ന, അനസ് അബ്ദുല്ല. പരേതരായ മാങ്ങാട് ആമു ഹാജിയുടെയും ഖദീജയുടെയും മകനാണ്. ചൂരിയില്‍ ജനിച്ച സി.എ ഏതാനും വര്‍ഷങ്ങളായി കോപ്പയില്‍ തന്‍ബീഅ് ടി.ടി.സി സ്‌കൂളിനു സമീപമുള്ള ചൂരിവ്യൂ വീട്ടിലാണ് താമസം.

കബടക്കം ഉച്ചയോടെ നായമാര്‍മൂല വലിയ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

മരണ വിവരമറിഞ്ഞ് നിരവധി സുന്നി പ്രവര്‍ത്തകരും നേതാക്കളും വീട്ടിലെത്തി അനുശോചിച്ചു. കല്ലക്കട്ട മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, എസ്.വൈ.എസ് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്താത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങഅകോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, എസ്.എം.എ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.