തിങ്കളാഴ്‌ച രാവിലെ കിനാത്തില്‍ സാംസ്‌ക്കാരിക സമിതിയുടെ കെട്ടിടോദ്‌ഘാടന പരിപാടിയുടെ കമാനം നടക്കാവില്‍ കെട്ടുന്നതിനിടയിലുണ്ടായ അപകടം നാടിനെ ദു:ഖത്തിലാഴ്‌ത്തി. കമാനം ഉയര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍ തട്ടിയാണ് വൈക്കത്ത് സ്വദേശി മധു (46) ഷോക്കേറ്റു മരിച്ചത്. പന്തല്‍ പണിക്കാരന്‍ ഉദിനൂരിലെ ടി.വി. ഷൈജു (30), ആര്‍ട്ടിസ്‌റ്റ് സുരഭി ഈയ്യക്കാട് (50) എന്നിവര്‍ക്കും ഷോേക്കറ്റു.
ഉത്സവങ്ങള്‍, രാഷ്ര്‌ടീയ പാര്‍ട്ടിയുടെ പരസ്യങ്ങള്‍ എന്നിവക്കായി ഉയര്‍ത്തുന്ന കമാനങ്ങള്‍ സുരക്ഷാ കാര്യം പരിഗണിക്കാതെയാണ് പലയിടത്തും സ്‌ഥാപിക്കുന്നത്. ഇത്തരം കമാനങ്ങള്‍ സ്‌ഥാപിക്കാന്‍ വൈദ്യുതി, പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി തുടങ്ങിയവയുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പലയിടത്തും കമാനങ്ങള്‍ ഉയരുന്നത്.
ഇരുമ്പ് കൊണ്ട് ഫ്രെയിം ഉണ്ടാക്കി അതില്‍ തുണി ചുറ്റി മോടി പിടിപ്പിച്ചാണ് കമാനം നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യത ഏറെയാണ്. റോഡിനു മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ ഇത്തരം കമാനങ്ങളില്‍ തട്ടി അപകട സാധ്യത ഉണ്ടാകുമെങ്കിലും അധികൃതര്‍ക്ക് ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ഉണ്ടാകാറില്ല.
അതോടൊപ്പം തന്നെ റോഡ് വക്കില്‍ സ്‌ഥാപിക്കുന്ന കമാനങ്ങളും തോരണങ്ങളും വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ദുരിതങ്ങളാണ് സമ്മാനിക്കുന്നത്. ശക്‌തമാന കാറ്റില്‍ കമാനങ്ങള്‍ തകര്‍ന്ന് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment