Latest News

ഉമ്മന്‍ ചാണ്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കോടിയേരി ബാലകൃഷ്ണന്‍

Kerala, Ganesh Kumar, Kodiyeri Balakrishnan
തിരുവനന്തപുരം: ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഗാര്‍ഹിക പീഡനം നിയമം മുഖ്യമന്ത്രി അട്ടിമറിച്ചിരിക്കുകയാണ്്. നിയമപ്രകാരം ഗാര്‍ഹിക പീഡനം നടന്നതായി ഒരാള്‍ പരാതി എഴുതി നല്‍കേണ്്ട ആവശ്യമില്ല. ഫോണിലൂടെ വിളിച്ചു പറഞ്ഞാല്‍ പോലും പോലീസിനെ വിവരം അറിയിക്കേണ്്ട ബാധ്യതയുണ്്ട്. എന്നാല്‍ മുഖ്യമന്ത്രി ഇത് പാലിച്ചില്ലെന്നു മാത്രമല്ല, മന്ത്രിയെ രക്ഷിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

അതുകൊണ്്ടുതന്നെ മുഖ്യമന്ത്രി എത്രയും വേഗം സ്ഥാനമൊഴിയുകയാണ് വേണ്്ടത്. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളമെന്ന് തെളിയിക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്നും കോടിയേരി പറഞ്ഞു. ഗണേഷ് കുമാറിന് ഇനി മന്ത്രിയായി തുടരാന്‍ കഴിയില്ല. യാമിനി തങ്കച്ചിയുടെ വെളിപ്പെടുത്തലോടെ രാജി മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള പോംവഴി. 

ഒരു മന്ത്രിയുടെ ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുമെന്നും കോടിയേരി ചോദിച്ചു. ഇതോടെ വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി സിപിഎം ശക്തമായി ആവശ്യപ്പെടുമെന്ന് വ്യക്തമായിരിക്കുകയാണ്.

Keywords: Kerala, Ganesh Kumar, Kodiyeri Balakrishnan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.