തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിയെ അദ്ദേഹത്തിന്റെ നിയമസഭയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ച മന്ത്രി ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചതായി സൂചന. മന്ത്രി ഷിബു ബേബി ജോണിനൊപ്പം മുഖ്യമന്ത്രിയെ കണ്്ടപ്പോഴാണ് ഗണേഷ് രാജിസന്നദ്ധത അറിയിച്ചത്്.
എന്നാല്‍ തനിക്കെതിരേ യാമിനി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതുകൊണ്്ടുതന്നെ യാമിനിയുടെ ആരോപണങ്ങള്‍ ഉന്നത ഉദ്യോഗസ്ഥനെക്കൊണ്്ട് അന്വേഷിപ്പിക്കണമെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
പത്രസമ്മേളനത്തില്‍ ഗണേഷിനെതിരേ യാമിനി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി ഉയരുകയാണ്. താന്‍ നല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ല എന്ന യാമിനിയുടെ ആരോപണം ഉമ്മന്‍ ചാണ്്ടിയുടെയും നില പരുങ്ങലിലാക്കിയിരിക്കുകയാണ്.
Keywords: Kerala, Ganesh Kumar, Yamini Tankachi, Umman Chandi
No comments:
Post a Comment