Latest News

ഗണേഷ് കുമാര്‍ ക്രുരമായി മര്‍ദിച്ചു; മുഖ്യമന്ത്രി വഞ്ചിച്ചു: യാമിനി

Kerala, Yamini Tankachi, Ganesh Kumar,
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി ഭാര്യ ഡോ. യാമിനി തങ്കച്ചി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിയും മന്ത്രി ഷിബു ബേബി ജോണും തന്നെ പറഞ്ഞു വഞ്ചിച്ചതായും യാമിനി തങ്കച്ചി മകനുമൊത്ത് തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. താന്‍ എഴുതി നല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും അവര്‍ വെളിപ്പെടുത്തി. വിതുമ്പിക്കൊണ്്ട് മാധ്യമപ്രവര്‍ത്തകരെ കണ്്ട യാമിനി തങ്കച്ചി പലപ്പോഴും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.

പിസി ജോര്‍ജിന്റെ ആരോപണം അക്ഷരംപ്രതി ശരിയാണ്. ഫെബ്രുവരി 22നാണ് സംഭവം. ഗണേഷിന്റെ അപ്പോയിന്റ്മെന്റ് എടുത്താണ് വൈകിട്ട് ആറു മണിക്ക് ഒരാള്‍ കാണാനെത്തിയത്. അതിനു മുന്‍പ് വീട്ടിലെത്തി തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. തന്റെ ഭാര്യയുമായി ഗണേഷിന് അവിഹിത ബന്ധമുണ്്െടന്നാണ് അയാള്‍ പറഞ്ഞത്.

പിന്നീട് മന്ത്രിയുടെ ഓഫീസിലേക്കു പോയി. പിന്നാലെ താനും ഓഫീസ് മുറിയിലേക്ക് ചെന്നു. സന്ദര്‍ശകന്‍ മന്ത്രിക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അയാളുടെ ഭാര്യയെ ഗണേഷ്കുമാര്‍ കാറില്‍ കയറ്റിക്കൊണ്്ടു പോയത് എവിടെ വച്ചാണെന്നും ഏതു ഹോട്ടലിലേക്കാണ് കൊണ്്ടുപോയതെന്നും അയാള്‍ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ ഉടന്‍ ഗണേഷ് കുമാര്‍ തെറ്റുപറ്റിപ്പോയെന്നു പറഞ്ഞ് അയാളുടെ കാലിലേക്കു വീണു. ഈ കാഴ്ച കണ്്ടു താന്‍ തരിച്ചുനിന്നുപോയി. പൊട്ടിക്കരഞ്ഞുകൊണ്്ട് മുറിയിലേക്കു പോയി. കുറേ കരഞ്ഞതിനു ശേഷം വീണ്്ടും ഓഫീസിലെത്തിയപ്പോള്‍ സന്ദര്‍ശകന്‍ പോയിരുന്നു. ഇതേക്കുറിച്ച് ഗണേഷിനോട് ചോദിച്ചപ്പോള്‍ അയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസ് മുറി പൂട്ടിയിട്ട് തലങ്ങും വിലങ്ങും മര്‍ദിച്ചു. രക്ഷിക്കണമെന്നു പറഞ്ഞ് താന്‍ കരഞ്ഞു. ആരുമെത്തിയില്ല. ഒടുവില്‍ മര്‍ദനം നിര്‍ത്തി ഗണേഷ് കുമാര്‍ മുറിയില്‍നിന്ന് പുറത്തേക്കു പോയി. അല്‍പ സമയത്തിനു ശേഷം ഷൂട്ടിംഗ് ഉണ്്െടന്നു പറഞ്ഞ് എറണാകുളത്തേക്കു പോവുകയും ചെയ്തു.- യാമിനി പറഞ്ഞു.

ഗണേഷ് കുമാറുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിക്കുന്ന് സ്ത്രീ മകന്റെ സഹപാഠിയുടെ അമ്മയാണെന്നും അവര്‍ തന്റെ സുഹൃത്തു കൂടിയാണെന്നും യാമിനി തങ്കച്ചി വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയത് പരാതിയുമായിട്ടാണ്. എന്നാല്‍ അദ്ദേഹം പരാതി സ്വീകരിക്കാന്‍ തയാറായില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അച്ഛനും സഹോദരന്‍മാരും ഇല്ലാത്ത താന്‍ പിതാവിന്റെ സ്ഥാനത്ത് അദ്ദേഹത്തെ കണ്്ടതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടത് സമ്മതിക്കുകയായിരുന്നു. പിന്നീട് പരാതി നല്‍കിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും തയാറായി. പരാതി കൈമാറിയില്ല എന്നാണ് എഴുതി നല്‍കിയത്. എന്നിട്ടും അദ്ദേഹം വിശ്വാസ വഞ്ചനയാണ് കാട്ടിയത്. താന്‍ നല്‍കിയ പരാതി വായിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ മനസിലായി.

മധ്യസ്ഥരായി നിന്ന ഷിബു ബേബി ജോണും തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വാദി പ്രതിയായ അവസ്ഥയായി.

മുഖ്യമന്ത്രി അടക്കമുള്ള മധ്യസ്ഥര്‍ വഞ്ചിച്ചതോടെയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ വന്നത്. ഇതിനു മുന്‍പ് ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നിരുന്നില്ല. പതിനാറു വര്‍ഷമായി പീഡനം അനുഭവിക്കുകയാണ്. ഗണേഷ് കുമാറിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയ്ക്കും ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. അദ്ദേഹം തന്നെ എക്കാലത്തും പിന്തുണച്ചിരുന്നു. പക്ഷേ അച്ഛന്‍ പറയുന്നത് ഗണേഷ് കുമാര്‍ കേള്‍ക്കാന്‍ തയാറായിരുന്നില്ല. ഇനി മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്്ടത് തന്റെ കടമയാണ്്. അതിനായാണ് എല്ലാം തുറന്നു പറയുന്നത്. തനിക്ക് നീതി വേണം. ഗാര്‍ഹിക പീഡനവും പരസ്ത്രീ ബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഗണേഷ് കുമാറിനെതിരേ പരാതി നല്‍കും.

മുന്‍പ് ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നത്. അന്ന് ജസ്റ്റീസ് ശ്രീദേവിയുടെ കൂടെ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് ഒരുമിച്ചു പോകാന്‍ തീരുമാനിച്ചത്. യാമിനി ഒപ്പം വേണമെന്ന് അന്ന് ഗണേഷ് പറഞ്ഞു. മകന്റെ ഭാവിയോര്‍ത്താണ് അന്ന് ഒരുമിച്ചു പോകാന്‍ തീരുമാനിച്ചത്. അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ മനസിലായെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു മന്ത്രി കേരളത്തിനു വേണമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്്ടതെന്നും പൊട്ടിക്കരഞ്ഞുകൊണ്്ട് യാമിനി പറഞ്ഞു.

Keywords: Kerala, Yamini Tankachi, Ganesh Kumar, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.