Latest News

യാത്രക്കാര്‍ ഇറങ്ങുംമുമ്പേ ട്രെയിന്‍ വിട്ടു: പോര്‍ട്ടറുടെ ഇടപെടല്‍ എം.ബി. രാജേഷ് എം.പി രക്ഷപ്പെട്ടു

കോഴിക്കോട്: ശനിയാഴ്ച രാവിലെ കോഴിക്കോട് സ്‌റ്റേഷനില്‍ എത്തിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ് യാത്രക്കാര്‍ ഇറങ്ങുംമുമ്പേ പുറപ്പെട്ടതുകാരണം എം.ബി. രാജേഷ് എം.പി. പ്ലാറ്റ്‌ഫോമില്‍ വീണു. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ചാടിയ രാജേഷ് പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങുമെന്നായപ്പോള്‍ ഓടിയടുത്ത പോര്‍ട്ടറാണ് എം.പി.യെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചിട്ടത്.

കോയമ്പത്തൂരില്‍നിന്ന് മംഗലാപുരത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് രാജേഷ് കോഴിക്കോട്ട് എത്തിയത്. സാധാരണ വണ്ടി അഞ്ച് മിനിറ്റ് നിര്‍ത്താറുണ്ട്. ട്രെയിനില്‍നിന്ന് ആളുകള്‍ ഇറങ്ങുംമുമ്പേ യാത്രക്കാര്‍ കയറാന്‍ തുടങ്ങിയപ്പോള്‍ എം.പി. തള്ളില്‍നിന്ന് മാറിനിന്നു. എന്നാല്‍ രണ്ടുമിനിറ്റായപ്പോഴേക്കും വണ്ടി പുറപ്പെട്ടു. വണ്ടി നീങ്ങിത്തുടങ്ങിയതുകണ്ട് രാജേഷ് പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടി. അപ്പോഴേക്കും വണ്ടിയുടെ വേഗം കൂടിത്തുടങ്ങി. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ രാജേഷ് വീഴുമെന്നു കണ്ട് അവിടെയുണ്ടായിരുന്ന പോര്‍ട്ടര്‍ ഓടിവന്ന് രാജേഷിന്റെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. പ്ലാറ്റ്‌ഫോമില്‍ വീണ് രാജേഷിന് കാലിന് നേരിയ പരിക്കുപറ്റി.
സംഭവത്തിനുശേഷം സ്‌റ്റേഷന്‍മാസ്റ്ററെ വിളിച്ച് ചോദിച്ചപ്പോള്‍ ഇന്റര്‍സിറ്റിക്ക് കോഴിക്കോട്ട് അഞ്ച് മിനിറ്റ് സ്‌റ്റോപ്പ് ഉണ്ടെന്ന് പറഞ്ഞതായി രാജേഷ് പറഞ്ഞു. ഇതേ രീതിയില്‍ കഴിഞ്ഞദിവസം എറണാകുളത്ത് 15 യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. സംഭവം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് രാജേഷ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.