Latest News

വളളിക്കാട്ട് സംഘര്‍ഷം; പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു, പോലീസിന് തവണ ഗ്രനേഡ് പ്രയോഗിച്ചു

കോഴിക്കോട് : ആര്‍ എം പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വടകര വള്ളിക്കാട്ടെ ടി.പി. സ്മാരക സ്തൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് വന്‍ സംഘര്‍ഷം. സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ എം പി പ്രവര്‍ത്തകര്‍ വള്ളിക്കാട്ട് നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് രണ്ടു തവണ ഗ്രനേഡ് പ്രയോഗിക്കേണ്ടിവന്നു.
ഇതിനിടെ, പ്രകടനത്തിനുനേരെ കല്ലേറുണ്ടായത് പ്രശ്‌നം രൂക്ഷമായി. കല്ലേറില്‍ രണ്ട് ആര്‍ എം പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വള്ളിക്കാട്ടെ സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനും ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫീസിനും നേരെ കല്ലേറുണ്ടായി. അക്രമം പടരാതിരിക്കാന്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വള്ളിക്കാട്ട് റോഡരികില്‍ ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ സ്ഥലത്തു സ്ഥാപിച്ച സ്തൂപം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് തകര്‍ക്കപ്പെട്ടതെന്ന് കരുതുന്നു. പൈപ്പില്‍ മണല്‍ നിറച്ച് നിര്‍മിച്ച സ്തൂപത്തിന്റെ മുകള്‍ഭാഗമാണ് പൂര്‍ണമായി തകര്‍ത്തത്.
പുലര്‍ച്ചെ ഒന്നരയോടെ നാട്ടുകാരാണ് സ്തൂപം തകര്‍ത്തനിലയില്‍ കണ്ട് പോലീസിനെ വിവരമറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.

സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ ആരോപിച്ചു. ഒഞ്ചിയത്ത് നടക്കാനിരിക്കുന്ന ടി.പി. അനുസ്മരണം അലങ്കോലമാക്കാന്‍ വേണ്ടി സി.പി.എം.നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്നും രമ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.