Latest News

അടുത്ത തലമുറയില്‍ പ്രവാസികള്‍ ഉണ്ടാവരുത്: എം.എ യൂസഫ് അലി

Gulf, UAE, MA Yousuf Ali,
അബുദാബി . 'അടുത്ത തലമുറ കൂടി പ്രവാസികളാവാതെ നോക്കാനാണ് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ ശ്രമിക്കേണ്ടതെന്ന് ഒഐസിസി സമ്മേളനത്തില്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി. നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ രാഷ്ട്രീയ നേതൃത്വവും ഭരണ നേതൃത്വത്തവും ഒരുപോലെ ഇച്ഛാ ശക്തി കാണിക്കണമെന്ന് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ അദ്ദേഹം പറഞ്ഞു.

നാട്ടില്‍ നല്ല റോഡില്ല, പാലമില്ല, കറന്റില്ല. അവിടെ കുട്ടികള്‍ക്കു പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്തതിനാല്‍ അന്യ നാട്ടിലേയ്ക്കു പോകേണ്ടി വരുന്നു. തൊട്ടതിനും പിടിച്ചതിലും സമരം ചെയ്യുന്നതിനു പകരം അടിസ്ഥാന സൌകര്യം വികസിപ്പിക്കാനാണു ശ്രമിക്കേണ്ടത്. വിദേശത്ത് അവസരങ്ങള്‍ കുറഞ്ഞു വരികയാണ്. അതതു രാജ്യത്തെ യുവതലമുറയ്ക്കു അവസരം നല്‍കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും.

നാട്ടില്‍ കൂടുതല്‍ നിക്ഷേപം വേണമെന്ന് ആവശ്യപ്പെടുകയും എന്നാല്‍ നിക്ഷേപകര്‍ വരുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് മുടക്കുകയുമാണ്. ഈയിടെ ഒരു ശീതള പാനീയ പ്‌ളാന്റ് തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജലമൂറ്റുന്നു എന്നായി ബഹളം. ജലം ഭൂമിയില്‍ നിന്നല്ലാതെ ആകാശത്തു നിന്ന് എടുക്കാനാവില്ലല്ലോ? ആ പ്‌ളാന്റ് അവിടെ വന്നിരുന്നെങ്കില്‍ കുറേപ്പേര്‍ക്കു ജോലി കിട്ടുമായിരുന്നു എന്ന് ആരും ആലോചിക്കുന്നില്ല.
നാട്ടില്‍ സാഹചര്യങ്ങളില്ലാത്തതിനാലാണു പലരും ഗള്‍ഫിലേയ്ക്കു വിമാനം കയറിയത്. അവിടെ സാധ്യതകള്‍ കുറയുമ്പോള്‍ നാട്ടിലുള്ളത് ഉപയോഗപ്പെടുത്താന്‍ ഒരുമിച്ചു ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Gulf, UAE, MA Yousuf Ali, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.