Latest News

നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം


കാസര്‍കോട്: അബൂദാബിയില്‍ നടന്ന ഏഷ്യനെററ് മൈലാഞ്ചി സീസണ്‍2 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ വിജയിയായ കാസര്‍കോട് ഉളിയത്തടുക്കയിലെ നവാസിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
കോഴിക്കോട് നിന്നും ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഏറനാട് എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയ നവാസിനെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് നഗരസഭ ചെയര്‍മാര്‍ ടി.ഇ അബ്ദുല്ല, പ്രമുഖ വ്യവസായി യഹ്‌യ തളങ്കര, അസീസ് കടപ്പുറം, അഷ്‌റഫ് കര്‍ള, ഉസ്മാന്‍ കടവത്ത്, ബി.ഫ് അബ്ദുല്‍റഹിമാന്‍, ഉത്തരമലബാര്‍ മാപ്പിള ആര്‍ട്‌സ് സെസൈററി (ഉമ്മാസ്)യുടെ ഭാരവാഹികളായ മുഹമ്മദ് കോളിയടുക്കം, മന്‍സൂര്‍ കാഞ്ഞങ്ങാട്, സലീം മാസ്തിഗുഡ, ഇസ്മായീല്‍ തളങ്കര, സീന കണ്ണൂര്‍, സി.എച്ച് ബഷീര്‍, ഹനീഫ ചെങ്കള തുടങ്ങിയവര്‍ നവാസിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നവാസിനെ ഉളിയത്തടുക്കയിലേക്ക് കൊണ്ടുപോയി.

അബൂദാബിയില്‍ വെള്ളിയാഴ്ച നടന്ന മൈലാഞ്ചി സീസണ്‍2 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ കീരീടം നേടിയ നവാസിന് പത്തു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്
ഉളിയത്തടുക്കയിലെ സലാംബീഫാത്വിമ ദമ്പതികളുടെ മകനാണ് 22 കാരനായ നവാസ്.





മൈലാഞ്ചി സീസണ്‍ 2: നവാസ് കാസര്‍കോടിന് കിരീടം


മൈലാഞ്ചി സീസണ്‍ 2 ഫൈനലില്‍ നവാസ് കാസര്‍കോടും

 




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.