Latest News

പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്ന മുഖ്യമന്ത്രിയെ ധര്‍മ്മസങ്കടത്തിലാക്കി പൊരിച്ച ഒട്ടകം

Gulf news, UAE, Camel meat, Abu Dhabi, Umman Chandi,
അബുദാബി: ആതിഥ്യമര്യാദയ്ക്കു പേരു കേട്ട യുഎഇയുടെ ഇഷ്ട വിഭവങ്ങളിലൊന്നായ പൊരിച്ച ഒട്ടകത്തിനു മുന്‍പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുല്ലിട്ടു. യുഎഇ സാംസ്‌കാരിക, യുവജന സാമൂഹിക ക്ഷേമ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഒരുക്കിയ വിരുന്നിലാണ് പൊരിച്ച ഒട്ടകം മുഖ്യമന്ത്രിക്കു പുതിയ പ്രതിസന്ധിയായത്. രാഷ്ട്രീയ പ്രതിസന്ധികളെ ചിരിച്ചു കൊണ്ടു മറികടക്കുന്ന അദ്ദേഹം പക്ഷേ ഇവിടെ അല്‍പം പതറിപ്പോയി. 

ഷെയ്ഖ് നഹ്യാന്‍ തന്നെ പൊരിച്ച ഒട്ടകയിറച്ചി മുഖ്യമന്ത്രിയുടെ പ്‌ളേറ്റില്‍ വിളമ്പുകയായിരുന്നു. കഴിക്കാനും കഴിക്കാതിരിക്കാനും വയ്യാത്ത അവസ്ഥയില്‍ പ്‌ളേറ്റിലേയ്ക്കു നോക്കി വിഷമിച്ച മുഖ്യമന്ത്രിക്കു രക്ഷക്കെത്തിയത് ഒപ്പമുണ്ടായിരുന്ന പ്രമുഖ വ്യവസായി എം.എ.യൂസഫലിയാണ്. 

ഒട്ടക ഇറച്ചിയില്‍ കേരള മുഖ്യനു താല്‍പര്യമില്ലെന്നു കണ്ട അദ്ദേഹം ഷെയ്ഖ് നഹ്യാനോടു കാര്യം പറഞ്ഞു. ഉടന്‍ തന്നെ പ്‌ളേറ്റു മാറ്റി പകരം ആട്ടിറച്ചി വിളമ്പി. അതോടെ മുഖ്യമന്ത്രി ഹാപ്പിയായി. 'മാറ്റിയില്ലായിരുന്നെങ്കില്‍ കഷ്ടപ്പെടുമായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്.

Keywords: Gulf news, UAE, Camel meat, Abu Dhabi, Umman Chandi, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.