കാസര്‍കോട്: മാരക രോഗം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ താങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ഇവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന സി.എച്ച്.സെന്റര്‍ നടത്തുന്നത് മഹത്തായ സേവനമാണെന്ന് കെ.എം.സി.സി. യു.എ.ഇ. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു. ചെമ്മനാട് പ്രദേശത്തെ കഷ്ടതനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനാരംഭിച്ച സി.എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ സെന്ററിന്റെ ഓഫീസ് മുണ്ടാങ്കുലം എം.സി. കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച്. സെന്റര്‍ കേരളത്തിലെ ഏത് മുക്കിലും മൂലയിലും അറിയപ്പെടുന്ന പ്രസ്ഥാനമായി മാറിയിട്ടുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്ററിനെ ജാതിമതഭേദമന്യേ ആയിരങ്ങള്‍ ആശ്രയിക്കുന്നുണ്ട്. സൗജന്യ ഡയാലിസിസ് ഈ കേന്ദ്രത്തില്‍ നടത്തുന്നത് രോഗികള്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് ഉപകരിക്കുന്ന പ്രസ്ഥാനമായി ചെമ്മനാട്ടെ സി.എച്ച്. സെന്റര്‍ മാറണം. ആത്മാര്‍ത്ഥമായുള്ള പ്രവര്‍ത്തനം ഇതിനുവേണ്ടി നടത്തണമെന്നും യഹ്‌യ തളങ്കര പറഞ്ഞു.
സി.എച്ച്. സെന്റര്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.ടി. നിയാസ് സ്വാഗതം പറഞ്ഞു. കെ.എം.സി. സി. കാസര്‍കോട് ജില്ലാ യു.എ.ഡി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഖാദര്‍ കുന്നില്‍, എ.എ. താജുദ്ദീന്‍, സി.എ. മനാഫ്, പി.എം.അബ്ദുല്ല, സി.എം. മുസ്തഫ, സി.ടി.അബ്ദുല്‍ ഖാദര്‍, കെ. റസാഖ്, ബദറുല്‍ മുനീര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment