Latest News

അധര്‍മ്മത്തിനെതിരെ സമരം ജീവിതമാക്കണം : ഖലീല്‍ തങ്ങള്‍


പുത്തിഗെ: വര്‍ദ്ധിച്ച് വരുന്ന അധര്‍മ്മത്തിനെതിരെ ശക്തമായ സമര ജീവിതം വൃതമാക്കണമെന്ന് ഖലീല്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം അംഗടിമുഗര്‍ സെക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് മുന്നൂര്‍ അനുസ്മരണ പ്രഭാഷണം മൂസ സഖാഫി നിര്‍വ്വഹിച്ചു.ബെള്ളിപ്പാടി അബ്ദുല്ല മുസ്ല്യാര്‍, സയ്യിദ് ഇസ്മയില്‍ ബാഫഖി, സയ്യിദ് മുനീര്‍ അഹ്ദല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, ഇബ്രാഹിം സഖാഫി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സൂഫി മദനി, ഹാരിസ് ഹിമമി, മുസ്ഥഫ സഖാഫി, റസ്സാഖ് മാസ്‌ററര്‍, സമദ് മദനി, ഹംസ സഖാഫി, അഷ്‌റഫ് ഹിമമി, റഫീഖ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എം കളത്തൂര്‍ സ്വാഗതവും ഹമീദ് ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.