കാസര്‍കോട്: 2013-2016 കാലയളവിലേക്കുള്ള സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന പ്രസിഡണ്ടായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറിയായി പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയാണ് ട്രഷറര്‍. കെ.കെ. അഹ്മദുകുട്ടി മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, സി. മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി (വൈസ് പ്രസിഡണ്ടുമാര്‍) വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബ്ദുല്‍ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (സെക്രട്ടറിമാര്‍) എന്നിവരുമാണ് മറ്റുഭാരവാഹികള്‍.
രണ്ടു ദിവസങ്ങളിലായി ജാമിഅ സഅദിയയ്യില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം 16 ഭാരവാഹികള്‍ ഉള്‍പ്പെടെ അറുപതംഗ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റും മറ്റു ഉപ സമിതികളും പിന്നീട് നിലവില്‍ വരും. 138 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment