Latest News

ചിറമ്മല്‍ വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയയ്യംകെട്ടുമഹോല്‍സവത്തിന് ഒരുങ്ങി


ബേക്കല്‍: തൃക്കണ്ണാട് ചിറമ്മല്‍ വലിയവീട് തറവാട് വയനാട്ടുകുലവന്‍ തെയയ്യം കെട്ടുമഹോല്‍സവത്തിന് ഞായറാഴ്ച തുടക്കമാവും. ഇതിന്റെ മുന്നോടിയായി ശനിയാഴ്ച ചിറമ്മല്‍, കരിപ്പോടി, ഉദുമ പടിഞ്ഞാര്‍, അരവത്ത്, പള്ളിപ്പുറം കൂവത്തൊട്ടി അരമങ്ങാനം, കളനാട് വടക്കേക്കര, ഉദുമ തെക്കേക്കര എന്നീ പ്രാദേശിക സമിതികള്‍, പാക്കം തറവാട് എന്നിവിടങ്ങളില്‍ നിന്നായി കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ തറവാട്ടിലെത്തി.

ഞായറാഴ്ച രാത്രി തെയ്യം കൂടല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 11നു വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. വൈകിട്ട് അഞ്ചു മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടങ്ങളും വിഷ്ണുമൂര്‍ത്തിയുടെ തുടങ്ങലും, തുടര്‍ന്ന് വയനാട്ടു കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും അന്നദാനവും നടക്കും. ഒന്‍പതിനു രാവിലെ ഏഴു മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ പുറപ്പാടും, ചൂട്ടൊപ്പിക്കലും നടക്കും.



Photos: Vijayaraj Udma


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.