Latest News

കിണറ്റില്‍ സ്ത്രീയുടെ മൃതദേഹം: പോലീസുകാരനും ബന്ധുവും പിടിയില്‍

കൊച്ചി: നേര്യമംഗലം തലക്കോട് ആളൊഴിഞ്ഞ പ്രദേശത്തെ ഉപയോഗിക്കാത്ത കിണറ്റില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണെ്ടത്തിയ കേസില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. തൃശൂര്‍ കേരള പോലീസ് അക്കാദമി ഒന്നാം ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ തലക്കോട് വടക്കേവീട്ടില്‍ ആന്‍സന്‍ (24), ഇയാളുടെ ബന്ധു തലക്കോട് പങ്ങാലിപ്പറമ്പ് വീട്ടില്‍ ഷെബിന്‍ (24) എന്നിവരെയാണു കേസ് അന്വേഷിക്കുന്ന എറണാകുളം ക്രൈബ്രാഞ്ച് ഡിവൈഎസ്പി പി.ടി. ജേക്കബും സംഘവും അറസ്റ്റ് ചെയ്തത്.

2011 സെപ്റ്റംബര്‍ 25നായിരുന്നു കോതമംഗലം പല്ലാരിമംഗലം സ്വദേശി വിജയമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ കണെ്ടത്തിയത്. പത്തു ദിവസത്തോളം പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചു കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു. മൂവാറ്റുപുഴയിലുള്ള ഒരു ലോഡ്ജില്‍ അനാശാസ്യം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നു ലോഡ്ജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍നിന്നാണു കേസിന്റെ ചുരുളഴിഞ്ഞത്.

സഭവം നടക്കുന്ന സമയത്തു ലോഡ്ജിന്റെ മാനേജറായിരുന്നു ഒന്നാം പ്രതി ആന്‍സന്‍. ഇയാള്‍ പല സ്ത്രീകളെയും ഇവിടെ എത്തി ച്ച് അനാശാസ്യം നട ത്തിയിരുന്നതായി പോലീസ് പറയുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട വിജയമ്മ.

തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി വിജയമ്മ ആന്‍സനെ നിരന്തരം സമീപിച്ചതോടെയാണ് ഇവരെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടത്. ഒഴിവാക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും വിജയമ്മ പിന്‍മാറിയില്ല. ഇതിനിടെ ആന്‍സനു പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചു. വിജയമ്മയുടെ ശല്യം ഏറിയതോടെ ഇവരെ വകവരുത്താന്‍ ആന്‍സന്‍ തീരുമാനിക്കുകയായിരുന്നു.

കൊലചെയ്യാനായി അമ്മാവന്റെ മകനും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുമായ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ഷെബിനെയാണ് ആന്‍സന്‍ കൂട്ടുപിടിച്ചത്. വ്യക്തമായ ഗൂഢാലോചന നടത്തി പദ്ധതി തയാറാക്കിയ ശേഷം, ഷെബിന്‍ വിജയമ്മയെ 2011 സെപ്റ്റംബര്‍ രണ്ടിനു രാത്രി 10നു വീട്ടില്‍നിന്നു ഓട്ടോറിക്ഷയില്‍ കയറ്റി മൂവാറ്റുപുഴയിലെ ലോഡ്ജില്‍ എത്തിച്ചു. പിന്നീട് ആന്‍സന്‍ ഇവരെ തല ക്കോ ടുള്ള യുപി സ്‌കൂള്‍ പരിസരത്തെത്തിക്കുകയും സ്‌കൂളിന്റെ പിന്‍വശത്തുള്ള വരാന്തയില്‍വച്ച് ആന്‍സന്‍ കൈയില്‍ കരുതിയിരുന്ന കേബിള്‍ ഉപയോഗിച്ചു വിജയമ്മയുടെ കഴുത്തില്‍ മുറുക്കുകയും കൈകൊണ്ടു കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. ഒച്ചവയ്ക്കാന്‍ ശ്രമിച്ച വിജയമ്മയുടെ വായും മൂക്കും ഷെബിന്‍ പൊത്തിപ്പിടിച്ചു ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു സമീപത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വളപ്പിലുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ കരയിലേക്കു മൃതദേഹം ചുമന്നുകൊണ്ടു പോയി.

വിജയമ്മയുടെ നെഞ്ചിന്റെ ഭാഗത്തു ഭാരമുള്ള കല്ലുകെട്ടി വയര്‍ കീറി കിണറ്റിലേക്കു തള്ളിയിടുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2012 ഒക്ടോബര്‍ മൂന്നിനാണു ക്രൈംബ്രാഞ്ച് എറ്റെടുത്തത്. കേസിലിതുവരെ മുന്നൂറോളം പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സംഭവത്തില്‍ ആന്‍സന്റെ പങ്ക് വ്യക്തമായ ശേഷം ഇയാളെ വിളിച്ചുവരുത്തി പലവട്ടം ചോദ്യം ചെയ്‌തെങ്കിലും ഒന്നും വിട്ടുപറയാന്‍ പറയാന്‍ ആന്‍സന്‍ തയാറായില്ല.

ഇതിനിടെ, വിജയമ്മയെ താന്‍ 25.000 രൂപ നല്കി ബാംഗളൂരിലേക്ക് അയച്ചതാണെന്നും പിന്നീട് എന്താണു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും പറഞ്ഞ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഇയാള്‍ ശ്രമം നടത്തി. ആന്‍സന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണു യഥാര്‍ഥ സംഭവം പുറത്തായത്.

ക്രൈം ബ്രാഞ്ച് എസ്പി കെ.ജി. സൈമണിന്റെ മേല്‍ നോട്ടത്തില്‍ ഡിവൈഎസ്പി പി.ടി. ജേക്കബ്, എസ്‌ഐ മാരായ പി.വി. പൗലോസ്, സി.എ. തോമസ്, ജോസ് ഏബ്രഹാം, ജി. പ്രഫുലകുമാര്‍, എഎസ്‌ഐ എ.ജെ. വര്‍ഗീസ്, സേവ്യര്‍ ബാബു, സജി ജോസ്, ടി.എ. അനീഷ്, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.