Latest News

എ കെ പത്മനാഭന്‍ വിണ്ടും സി ഐ ടി യു ദേശീയ പ്രസിഡന്റ്

Malabarflash
കണ്ണൂര്‍ : സി.ഐ.ടി.യു ദേശീയ പ്രസിഡന്റായി എ.കെ. പത്മനാഭനെയും ജനറല്‍ സിക്രട്ടറിയായി തപന്‍സെന്നിനെയും വീണ്ടും തെരഞ്ഞെടുത്തു. കണ്ണൂരില്‍ നടന്നുവരുന്ന ദേശീയ സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. ഇതിന് പുറമെ 15 വൈസ് പ്രസിഡന്റുമാരെയും 16 ജന. സിക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 35 അംഗ സെക്രട്ടറിയേറ്റില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടു. കേരളത്തില്‍ നിന്നുള്ള മൂന്ന് മുതിര്‍ന്ന നേതാക്കളെ നിലവിലുള്ള കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സി.ഐ.ടി.യുവിന്റെ ആദ്യകാല നേതാക്കളായ കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഗുരുദാസന്‍, എം.എം. ലോറന്‍സ് എന്നിവരെയാണ് ഒഴിവാക്കിയത്. പകരം ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, നന്ദകുമാര്‍ എന്നിവര്‍ ദേശീയ നേതൃത്വത്തിലെത്തി. സി.ഐ.ടി.യുവിന്റെ ഭൗതികവും പ്രായോഗികവുമായ അനുഭവങ്ങള്‍ ഏറെയുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. അനാരോഗ്യമാണ് കാരണം പറയുന്നതെങ്കിലും സി.ഐ.ടി.യുവിന്റെ കറകളഞ്ഞ നേതൃത്വമാണ് ഇതിലൂടെ ഇല്ലാതാവുന്നത്. ആഴത്തിലുള്ള വായനയും അന്തര്‍ദേശീയ അനുഭവങ്ങളുമുള്ള ആളാണ് കെ.എന്‍ രവീന്ദ്രനാഥ്.
ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ കെ പത്മനാഭന്‍ കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയാണ്. 1991 മുതല്‍ 2003 വരെ ദേശീയ സെക്രട്ടറിയായിരുന്നു. സെക്രട്ടറി തപന്‍സെന്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
ഗുരുദാസനും ലോറന്‍സുമാകട്ടെ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗത്തോടൊപ്പം പ്രവര്‍ത്തിച്ചവരുമാണ്. നിരവധി സമരങ്ങളില്‍ പങ്കെടുത്ത് നേതൃസ്ഥാനത്ത് എത്തിയവരില്‍ മൂന്ന് പേരെയും മാറ്റിയതുവഴി ഏറ്റവും മുതിര്‍ന്നതും മാതൃകാപരവുമായ ഒരു തലമുറയാണ് ഇല്ലാതായിരിക്കുന്നത്. ദേശീയ സമ്മേളനത്തിന്റെ സമാപനം കുറിച്ച് ഇന്ന് വൈകീട്ട് രണ്ട് ലക്ഷം തൊഴിലാളികളുടെ റാലി നടക്കുന്നുണ്ട്. ഇന്ന് കാലത്ത് മുതല്‍ തന്നെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍ അവരുടെ ബാനറുകളില്‍ നഗരത്തിലേക്ക് ഒഴുകിത്തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.