Latest News

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ : ജനകീയ കൂട്ടായ്മ നടത്തി


ചെറുവത്തൂര്‍ : ദേശീയപാത എന്‍ എച്ച് - 17 കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ പിലിക്കോട്, ചെറുവത്തൂര്‍, പഞ്ചായത്തിലെ വീടുകളും, ആരാധനാലയങ്ങളും, കച്ചവട സ്ഥാപനങ്ങളും സ്ഥലങ്ങളും നഷ്ടപ്പെടുന്നവരുടെ ജനകീയ കൂട്ടായ്മ നടത്തി.
ദേശീയപാത വരുമ്പോള്‍ മുപ്പത് മീറ്ററില്‍ നാലുവരി പാത നിര്‍മ്മിക്കുക, അശാസ്ത്രീയമായ അലൈന്‍മെന്റ് നിര്‍ത്തലാക്കുക, സ്ഥലവും, വീടുകളും നഷ്ടപ്പെടുന്നവര്‍ക്ക് ഇന്നത്തെ മാര്‍ക്കറ്റ് വില നല്‍കുക, കച്ചവടക്കാര്‍ക്ക് പുനരധിവാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
ചെറുവത്തൂര്‍ വ്യാപാര ഭവനില്‍ നടന്ന കൂട്ടായ്മ തൃക്കരിപ്പൂര്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.കാനായി ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. പവിത്രന്‍ പിലിക്കോട്, ഷാഫി ഹാജി, കെ പി കുഞ്ഞബ്ദുള്ള, വിശ്വാസ് പള്ളിക്കര, മനോഹരന്‍, വി വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശംസുദ്ദിന്‍ സ്വാഗതവും പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും നാഷണല്‍ ഹൈവെ അതോറിറ്റിക്ക് കൈമാറാന്‍ സാധ്യമല്ലെന്ന് ഒറ്റക്കെട്ടായി ജനകീയ കൂട്ടായ്മ തീരുമാനം എടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.