കുറ്റപത്രത്തിലാകെ തിരിമറികള്‍ നടന്നതായും പൊരുത്തക്കേടുകള്‍ കാരണമാണ് കേസ് വഴിത്തിരിവാകുന്നതെന്നുമാണ് നിയമോപദേശം കോടുത്ത അഭിഭാഷകര്‍ എം.എസ്.എഫ് നേതാക്കളോട് പറഞ്ഞിട്ടുള്ളതത്രെ. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നാണ് എം.എസ്.എഫ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലീഗ് നേതൃത്വത്തോടും സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിനോടും സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഫലവത്താക്കാതെ വന്നപ്പോഴാണ് ജില്ലാ എം.എസ്.എഫ് സിക്രട്ടറിയേറ്റ് ക്യാമ്പില്‍ വെച്ച് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ഭാരവാഹികള്‍ ജില്ലാ എം.എസ്.എഫ് ഭാരവാഹികളും പ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പിന്നീട് തളിപ്പറമ്പ് എം.എസ്.എഫ് മണ്ഡലം ഭാരവാഹികള്‍ ഇതില്‍ നിന്ന് മാറുകയും എം.എസ്.എഫ് ജില്ലാ സിക്രട്ടറി പ്രസിഡന്റായും സിക്രട്ടറിയേറ്റ് യോഗം വിളിച്ച് മാറി നില്‍ക്കല്‍ തീരുമാനം പിന്‍വലിക്കാന്‍ നടപടികള്‍ എടുക്കുകയും ചെയ്തത്. ഈ യോഗത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ അബ്ദുള്‍ റഹ്മാന്‍ പെരുവണ്ണ തുനിഞ്ഞത്.
ഷുക്കൂര്‍ വധക്കേസിലെ പ്രധാന സാക്ഷികള്‍ കൂറുമാറിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പാണ് സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദം പുതുതായി ഉയര്‍ന്നുവരുന്നത്. കൂറുമാറിയതിനെ തുടര്‍ന്ന് ഈ വിഷയം വ്യാപകമായ ചര്‍ച്ചക്ക് വിധേയമായപ്പോള്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്ന് കേസ് കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാറിന് നേരിട്ട് സി.ബി.ഐ അന്വേഷണം ഉത്തരവിടാന്‍ കഴിയാത്തതുകൊണ്ട്് സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഇതുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ മാതാവിനെക്കൊണ്ട് ഒരു റിട്ട് ഹരജി ഹൈക്കോടതിയില്‍ നല്‍കാനും തീരുമാനിച്ചത്. എന്നാല്‍ അതും നടപ്പിലാകാതെ വന്നപ്പോഴാണ് എം.എസ്.എഫ് ലീഗിനകത്ത് കലാപം ഉയര്‍ത്തുന്നത്.
(Sudinam)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment