Latest News

എന്‍ഡോസള്‍ഫാന്‍: സഹായത്തിന് കത്തു നില്‍ക്കാതെ സിനാന്‍ മോന്‍ യാത്രയായി

എന്‍ഡോസള്‍ഫാന്‍: സഹായത്തിന് കത്തു നില്‍ക്കാതെ സിനാന്‍ മോന്‍ യാത്രയായി
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരയായ പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടു മാസം പ്രായമുള്ള കാഞ്ഞങ്ങാട്ടെ അമ്പലത്തറ വീട്ടില്‍ സലാഹുദ്ദീന്‍ ഫാത്തിമ ദമ്പദിമാരുടെ മകന്‍ മുഹമ്മദ് സിനാനാണ് ഞായറാഴ്ച രാവിലെ മരിച്ചത്. വൈകല്യങ്ങളുമായി പിറന്ന സിനാന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.2 ദിവസമായി രോഗം കലശലായിരുന്നു.
മാസം തികയാതെയാണ് സിനാന്‍ പിറന്നത്. 28ാം ദിവസം ആദ്യ ശസ്ത്രക്രിയ നടത്തി. മൂന്നാം മാസത്തില്‍ രണ്്ടാം ശസ്ത്രക്രിയ നടത്തി. നാലു ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ഇതിനോടകം കുടുംബം ചെലവഴിച്ചിരുന്നു. വീടും സ്ഥലവും വിറ്റുപെറുക്കിയാണ് ചികിത്സ നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ എട്ടു മാസത്തിനുള്ളില്‍ യാതൊരുവിധ സഹായവും കുടുംബത്തിന് ലഭ്യമാക്കിയിരുന്നില്ല.

സിനാന് സഹായം നല്‍കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുന്ന പട്ടികയില്‍ സിനാന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സഹായം ലഭിക്കും മുന്‍പ് പിഞ്ചുകുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

തലയില്‍ വെള്ളം നിറയുന്ന ഹൈഡ്രോസൊലസ് എന്ന രോഗത്തിന് അടിമയായിരുന്നു ഈ പിഞ്ചു കുഞ്ഞ്. തലയ്ക്കു അസാധാരണമായ വലിപ്പമുണ്്ടായിരുന്ന സീനയുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് എന്‍ഡോസള്‍ഫാനെതിരേയുള്ള നീക്കത്തിന് ശക്തി പകര്‍ന്നിരുന്നു. സീനയുടെ ജനിച്ച പാറപ്പടി മേഖല എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശമല്ലാത്തതിനാല്‍ സഹായം ലഭിക്കാന്‍ വൈകിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram NewsKeywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.