ബാംഗളൂര്‍: കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ചു ജില്ലകളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രചരണത്തിനെത്തും. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മോഡിയുടെ റോള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 30 ജില്ലകളാണുള്ളത്. എന്നാല്‍ ഏതൊക്കെ ജില്ലകളിലാണ് മോഡി എത്തുക്യന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
കര്‍ണാടകയില്‍ ബിജെപിയുടെ നില പരുങ്ങലിലായതിനാല്‍ പ്രചരണത്തിന് എത്താന്‍ മോഡിക്ക് താല്‍പ്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഡി പ്രചാരണത്തിനെത്തുകയും ബിജെപി പരാജയപ്പെടുകയും ചെയ്താല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അത് ഉപയോഗിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
Keywords: National, Karnataka, Bangalore, Assembly poll, Election, Narendra Modi, BJP,
No comments:
Post a Comment