Latest News

എന്‍ഡോസള്‍ഫാന്‍: പുതിയ നഷ്ടപരിഹാര പാക്കേജ് വേണ്ടെന്ന് ആസൂത്രണ കമ്മീഷന്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പുതിയ നഷ്ടപരിഹാര പാക്കേജ് വേണ്ടെന്നു കേന്ദ്ര ആസൂത്രണ കമ്മീഷന്‍. പി. കരുണാകരന്‍ ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിവേദനത്തിനു മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത നഷ്ടപരിഹാര- പുനരധിവാസ നിര്‍ദേശങ്ങള്‍ സമഗ്രവും പര്യാപ്തവുമാണ്. ഇതിന് അനുസൃതമായി ഒരു പദ്ധതി തയാറാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 80 ശതമാനം ചെലവ് വഹിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി. കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ എംപിമാര്‍ നിവേദനം നല്‍കിയത്. പദ്ധതി സംബന്ധിച്ച നിര്‍ദേശം ആസൂത്രണ കമ്മീഷന്‍ പരിഗണിച്ചു വരികയാണെന്ന് പിഎംഒ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആസൂത്രണ കമ്മീഷന് ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പിഎംഒ പി. കരുണാകരന്‍ എംപിയെ അറിയിച്ചത്.

ദുരിതത്തില്‍ മരണമടഞ്ഞവര്‍ക്കും പൂര്‍ണമായും കിടപ്പിലായവര്‍ക്കും അഞ്ച് ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് മൂന്നു ലക്ഷം രൂപയും വീതം നല്‍കണമെന്നായിരുന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്. ഇത് നടപ്പിലാക്കി തുടങ്ങിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പുനരധിവാസത്തിനായി 425 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം പദ്ധതി തയാറാക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നാണ് പിഎംഒയ്ക്കയച്ച കത്തില്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി പദ്ധതി തയാറാക്കണം. ഇതിന്റെ 20 ശതമാനം കേന്ദ്ര സര്‍ക്കാരും 80 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കണം. പുനരധിവാസത്തിനുള്ള പദ്ധതി- പദ്ധതിയേതര വിഭാഗത്തിലാവും ഉള്‍പ്പെടുത്തുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച നിര്‍ദേശത്തില്‍ ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.