Latest News

പൂജപ്പുര ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. 

വിചാരണത്തടവുകാരനായ തത്ത ബിനു എന്ന ബിനുവും കൊലപാതക കേസ്, പെറ്റി കേസുകളില്‍ പ്രതികളായി ജയിലിലെത്തിയ അനൂപ്ഖാന്‍, സുരേഷ്, ബിനീഷ് എന്നിവരും തമ്മിലായിരുന്നു സംഘട്ടനം. ജയിലിലെ എട്ടാം ബ്ലോക്കിനു സമീപത്തുള്ള ഇടറോഡില്‍ വെച്ചായിരുന്നു സംഘട്ടനം നടന്നത്.

ബിനുവും മറ്റു മൂന്നുപേരും തമ്മിലുള്ള മുന്‍ വൈരാഗ്യം വാക്കുതര്‍ക്കത്തിനിടയാക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ചേരി തിരിഞ്ഞുള്ള സംഘട്ടനത്തിനിടെ മൂന്നുപേരടങ്ങുന്ന സംഘം പണിക്കായി കൊണ്ടിട്ടിരുന്ന കരിങ്കല്ലെടുത്ത് ബിനുവിന്റെ തലയ്ക്കും കാലിലും അടിച്ചു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടന്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കെത്തിക്കുകയും ചെയ്തു. ബിനുവിനെ പരിക്കേല്‍പ്പിച്ച മൂന്നുപേര്‍ക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.