Latest News

റിമയുമായി പ്രണയത്തിലാണ്; വിവാഹം കഴിച്ചിട്ടില്ല: ആഷിഖ് അബു


കൊച്ചി: നടി റിമ കല്ലിങ്കലുമായി പ്രണയത്തിലാണെന്ന് സംവിധായകന്‍ ആഷിഖ് അബു. അതേസമയം വിവാഹം കഴിച്ചുവെന്ന വാര്‍ത്ത ആഷിഖ് അബു നിഷേധിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ആഷിഖ് പ്രണയം സമ്മതിച്ചും വിവാഹ വാര്‍ത്ത തെറ്റാണെന്നും വ്യക്തമാക്കി രംഗത്തെത്തിയത്.

വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഓണ്‍ലൈനില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല.
റിമയുമായുള്ള വിവാഹത്തെക്കുറിച്ച് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത രസകരമാണെങ്കിലും തെറ്റാണ്. ഞങ്ങള്‍ പ്രണയത്തിലാണ്. എന്ന് വിവാഹിതാരായാലും അത് എല്ലാവരേയും അറിയിച്ചു കൊണ്ടായിരിക്കുമെന്നും ആഷിഖ് അബു തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ആഷിക് അബുവും റിമയും എറണാകുളത്ത് വെച്ച രഹസ്യമായി വിവാഹിതരായെന്ന് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്ത് നിഷേധിച്ച ആഷിക് രഹസ്യ വിവാഹം ഉണ്ടാവില്ലെന്നും എല്ലാവരെയും അറിയിച്ചു മാത്രമേ വിവാഹം കഴിക്കൂവെന്നും വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്ന് റിമയും മുമ്പ്‌ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് ആരാണെന്ന് പറ‍ഞ്ഞിരുന്നില്ല. സിനിമാ ലോകത്തിന് പുറത്തുനിന്നുളള ആളാണെന്നും അദ്ദേഹത്തിന്‍റെ അനുവാദം കിട്ടിയാലേ പേര് വെളിപ്പെടുത്തൂ എന്നുമായിരുന്നു അന്ന് റിമ പറഞ്ഞിരുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.